പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ തിങ്കളാഴ്ച റെേക്കാഡ് വരുമാനം. 11,24,227 രൂപയാണ് വരുമാനം ലഭിച്ചത്. സമീപകാലത്തൊന്നും ഇത്രയധികം വരുമാനം ലഭിച്ചിട്ടില്ല. ശരാശി എട്ടു ലക്ഷം രൂപയോളമാണ് ലഭിക്കാറുള്ളത്. തിങ്കളാഴ്ച 71 ഷെഡ്യൂളുകൾ അയക്കാനും കഴിഞ്ഞു. ഡ്രൈവർമാരുടെ കുറവുകാരണം 55 ഒാളം ഷെഡ്യൂളുകളാണ് മിക്ക ദിവസവും അയക്കുന്നത്. ജീവനക്കാരുടെ കാര്യക്ഷമമായ പരിശ്രമത്തെ തുടർന്നാണ് വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞതെന്ന് ഡി.ടി.ഒ സി. ഉദയകുമാർ പറഞ്ഞു.ഡിപ്പോയിൽ 51 ഒാളം ഡ്രൈവർമാരുടെ ഒഴിവാണുള്ളത്. ഇത് കാരണം ഷെഡ്യൂളുകളുടെ മുടക്കം പതിവാണ്. മൊത്തം 173 ഡ്രൈവർമാരാണുള്ളത്. ഇതിൽ 33 പേർ എം. പാനൽ ജീവനക്കാരുമാണ്. ഡ്രൈവർമാരിൽ അഞ്ചുപേർ ഇൗമാസം പെൻഷനായതോടെ പ്രതിസന്ധി വീണ്ടും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.