പന്തളം: ഡോക്ടറില്ലാതെ വലഞ്ഞ് പന്തളം പ്രാഥമിക ആരോഗ്യകേന്ദ്രം. നഗരപദവിയിലെത്തിയ പന്തളത്ത് ഇപ്പോഴും പി.എച്ച്.സിയാണ് പ്രവർത്തിക്കുന്നത്. ഉച്ചക്ക് രണ്ടുവരെ രണ്ട് ഡോക്ടറുമാരുടെ സേവനം ലഭ്യമായിരുന്ന ഇവിടെ നിലവിൽ ആരും ഇല്ലാത്ത സ്ഥിതിയാണ്. എൻ.ആർ.എച്ച്.എമ്മിൽനിന്നാണ് ഡോക്ടർമാരുടെ സേവനം നൽകുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾ പി.എസ്.സി നിയമനം ലഭിച്ച് കാസർകോേട്ടക്ക് സ്ഥലം മാറിയതോടെ തിരുവനന്തപുരത്തു നിന്നുമെത്തുന്ന ഒരാളുടെ സേവനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ഈ സേവനമുള്ളത്. ഇത് സാധാരണക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. 200 മുതൽ 300വരെ ഒ.പി ഒരു ദിവസം നടക്കുന്ന കേന്ദ്രമാണ് പന്തളത്തേത്. കഴിഞ്ഞ നാലു ദിവസമായി നൂറുകണക്കിനു രോഗികളാണ് ഇവിടെ എത്തി മറ്റു മാർഗമില്ലാതെ തിരിച്ചുപോകുന്നത്. ആശുപത്രി പ്രവർത്തനം നിയന്ത്രിക്കേണ്ട മാനേജിങ് കമ്മിറ്റിയും കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ദൈനംദിനം ശ്രദ്ധിക്കേണ്ട മാനേജിങ് കമ്മിറ്റിയോ നഗരസഭ അധികൃതരോ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. ദിനംപ്രതി നൂറുകണക്കിനു രോഗികൾ എത്തുന്ന ഇവിടെ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന ആവശ്യത്തിനും പഴക്കമേറെയാണ്. എൻ.ആർ.എച്ച്.എം ഫണ്ടിൽനിന്ന് 54.47 ലക്ഷം രൂപ ചെലവാക്കി പണിതീർത്ത ബ്ലോക്ക് ഉദ്ഘാടനം കാത്തുകിടക്കുന്നത്. 2014 ഫെബ്രുവരിയിൽ പി.എച്ച്.സിയുടെ പുതിയ ബ്ലോക്കിെൻറ നിർമാണം ആരംഭിച്ചു. 2015 മാർച്ചിൽ കെട്ടിടത്തിെൻറ പണിപൂർത്തിയായി. നഗരസഭയായതോടെ സി.എച്ച്.സി പദവിയാണ് ആരോഗ്യകേന്ദ്രത്തിനു ലഭിക്കേണ്ടത്. കെട്ടിടത്തിെൻറ ഉദ്ഘാടനം ഒരിക്കൽ തീരുമാനിച്ചെങ്കിലും സ്പീക്കറുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. പിന്നീട് പ്രാദേശിക ഭരണസമിതി പലതവണ മന്ത്രിയുടെ സമയം തേടിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ വൈദ്യുതി ലഭിക്കാത്തതാണ് തടസ്സമെന്നും അറിയുന്നു. ദിനംപ്രതി നിരവധിയാളുകളാണ് കിടത്തിച്ചികിത്സക്കായി എത്തുന്നത്. സൗകര്യം ഇല്ലാത്തതു കാരണം മറ്റ് ആശുപത്രികളെ ആശ്രയിക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.