അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ മൂർത്തിവിളയിൽ ഭൂരഹിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റ് സമുച്ചയം നിർമിക്കും. മുമ്പ് ഭൂരഹിതരെ പുനരധിവസിപ്പിക്കാൻ ഏഴംകുളം ഗ്രാമപഞ്ചായത്ത് വാങ്ങിയ 93 സെൻറ് സ്ഥലത്താണ് ഫ്ലാറ്റ് നിർമിക്കുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി സർക്കാറിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ഈ പ്രദേശം അനുയോജ്യമാണെന്ന് കണ്ടെത്തി. ആദ്യഘട്ടത്തിൽ നാലു നിലകളുള്ള ഫ്ലാറ്റ് പണിയാനാണ് പദ്ധതി തയാറാക്കുന്നത്. വിശദരൂപരേഖ തയാറാക്കി സമർപ്പിക്കാൻ നിർമിതി കേന്ദ്രത്തെ ചുമതലപ്പെടുത്തിയതായും കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ എസ്. സാബിർ ഹുസൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.