പത്തനംതിട്ട: സിറപ്പുകൾ ചേർന്ന കുലുക്കി സർബത്ത് വിൽപന ജില്ലയിൽ വ്യാപകം. മാരക രാസപദാർഥങ്ങൾ അടങ്ങിയ സിറപ്പുകൾ ഗുരുതര ആരോഗ്യഭീഷണി ഉയർത്തുന്നതായാണ് ആക്ഷേപം. ജില്ല ആസ്ഥാനത്തും കുലുക്കി സർബത്ത് കടകൾ വർധിച്ചിട്ടുണ്ട്. വേനൽക്കാലത്താണ് ഇതിെൻറ വിൽപന കൂടുതൽ. അടുത്തയിടെ കൂടിയ കോഴഞ്ചേരി താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻസ് കമ്മിറ്റി യോഗത്തിൽ കുലുക്കി സർബത്ത് വിൽപനയെ സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. വിൽപന തടയാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. കാർബൈഡ് കലർത്തിയ പഴങ്ങളുടെ വിൽപനയും വിവിധയിടങ്ങളിൽ തകൃതിയാണ്. മാമ്പഴം, മുന്തിരി എന്നിവയാണ് കൂടുതലായി വിൽക്കുന്നത്. പത്തനംതിട്ട മാർക്കറ്റിലും ജില്ല ആസ്ഥാനത്തെ പഴക്കടകളിലും കാർബൈഡ് കലർത്തിയ പഴങ്ങൾ വിറ്റുവരുന്നുണ്ട്. ആരോഗ്യ വകുപ്പ് അധികൃതർ ഒരു പരിശോധനക്കും തയാറാകുന്നില്ല. മത്സ്യ-മാംസങ്ങളിലും ഇതുപോലെ മാരക രാസവസ്തുക്കൾ ചേർത്താണ് വിൽപന. മത്സ്യ-മാംസങ്ങൾ കേടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പരാതി ലഭിച്ചാൽപോലും ആരോഗ്യ വകുപ്പോ ഭക്ഷ്യസുരക്ഷ വിഭാഗമോ പരിശോധനക്ക് തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.