പന്തളം: ഈയാംകോട്-കരിങ്കുറ്റിക്കൽ ഏലായിലെ പുറമ്പോക്ക് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാൻ റവന്യൂ അധികൃതർ നടപടിതുടങ്ങി. ഇവിടെ വ്യാപകതോതിൽ കൈയേറ്റമുള്ളതായി പരാതി ഉയർന്നിരുന്നു. ഏലായിലേക്ക് എത്താനുള്ള വഴി തടസ്സപ്പെടുത്തി മദ്യക്കുപ്പികളും മറ്റും തള്ളിയതോടെയാണ് അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമായത്. ഈ ആവശ്യമുന്നയിച്ച് കർഷകസംഘത്തിെൻറ നേതൃത്വത്തിൽ വില്ലേജ് ഒാഫിസിലേക്ക് ബുധനാഴ്ച മാർച്ചും ധർണയും നടത്തിയിരുന്നു. കർഷകരുടെ പരാതിെയത്തുടർന്ന് അഡീഷനൽ തഹസിൽദാർ വിജയകുമാരിയുടെ നിർദേശപ്രകാരം റവന്യൂ അധികാരികൾ വ്യാഴാഴ്ച ഏലായിലെത്തി പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി. പലയിടത്തും വ്യാപക കൈയേറ്റമുള്ളതായി ബോധ്യപ്പെട്ടതായി റവന്യൂ അധികൃതർ ഉന്നത അധികാരികളെ ധരിപ്പിച്ചു. പുറമ്പോക്ക് അളന്നുതിരിച്ച് അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിച്ചു. താലൂക്ക് സർേവയർ വി.ആർ. മനോജ്ലാൽ, പന്തളം വില്ലേജ് ഒാഫിസർ എസ്. സജീവ്, സ്പെഷൽ വില്ലേജ് ഒാഫിസർ അൻവർ ഷാ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂതല സംഘമാണ് ഭൂമി അളന്നുതിരിക്കാൻ നേതൃത്വം നൽകിയത്. കുളത്തിലേക്ക് എത്തുന്ന വഴിയുടെ ഭാഗത്തും കൈയേറ്റമുള്ളതായി സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ ഇത്തരം കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.