പത്തനംതിട്ട: പള്ളിക്കലാറ്റിലെ കൈയേറ്റം സർവേ നടത്തി ഘട്ടങ്ങളായി ഒഴിപ്പിക്കുമെന്ന് കലക്ടർ ആർ. ഗിരിജ പറഞ്ഞു. പള്ളിക്കലാറിെൻറ നവീകരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. ഇതുമായി ബന്ധപ്പെട്ട് നടപടി പൂർത്തിയാക്കാൻ അടൂർ തഹസിൽദാറെ ചുമതലപ്പെടുത്തി. പള്ളിക്കലാറിെൻറ നവീകരണവുമായി ബന്ധപ്പെട്ട് തെങ്ങമത്ത് ഈമാസം ആദ്യം മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിെൻറ അധ്യക്ഷതയിൽ ചേർന്ന ജനകീയ കൂട്ടായ്മയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ശുചീകരണം 20ന് ആരംഭിക്കും. ആറ്റിലെ നീരൊഴുക്ക് തടയുന്ന രീതിയിൽ മാലിന്യം കുന്നുകൂടിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ, സർേവയർ, എൽ.എസ്.ജി.ഡി എൻജിനീയർ, വി.ഇ.ഒ, വാർഡ് അംഗം എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത നിരീക്ഷണം നടത്തും. കുടുംബശ്രീ, എൻ.ആർ.ഇ.ജി.എസ്, ക്ലബുകൾ, രാഷ്ട്രീയ സംഘടനകൾ, സാമൂഹിക സംഘടനകൾ, മതസംഘടനകൾ എന്നിവരെ സഹകരിപ്പിച്ച് മാലിന്യനിർമാർജന പ്രവൃത്തികൾ നടത്തും. ഇതിനായി സ്ഥലം വിഭജിച്ച് നൽകാൻ പഞ്ചായത്ത് പ്രസിഡൻറുമാരുെടയും നഗരസഭ അധ്യക്ഷരുെടയും നേതൃത്വത്തിൽ 16നകം യോഗം ചേരും. ഇതുസംബന്ധിച്ച റിപ്പോർട്ട് കലക്ടർക്ക് നൽകും. ശുചീകരണത്തിനു ശേഷം 23ന് തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി ആറിെൻറ തീരം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. മഴക്കുഴി, തടയണ നിർമാണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മൈനർ ഇറിഗേഷൻ വകുപ്പിെൻറ സഹായം ലഭിക്കും. പള്ളിക്കലാറിെൻറ കൈവഴികളിലേക്ക് മാലിന്യം ഒഴുക്കുന്ന എല്ലാവർക്കും 19നകം നോട്ടീസ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.