പത്തനംതിട്ട: നീറ്റ് പരീക്ഷ നടത്തിപ്പില്‍ കേന്ദ്ര സര്‍ക്കാറിനുണ്ടായ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാർഥികളെയും സ്കൂളുകളെയും ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ അനുമോദിക്കുന്ന ചടങ്ങ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവേശന പരീക്ഷകളില്‍ വിദ്യാർഥികള്‍ക്ക് നേരിടേണ്ടിവന്ന അപമാനം ദൗര്‍ഭാഗ്യകരമാണ്. ഇത് സംബന്ധിച്ച് കേന്ദ്ര മാനവശേഷി മന്ത്രിക്ക് പരാതി നല്‍കിയിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് അധ്യക്ഷതവഹിച്ചു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ക്ലീമിസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. പി. മോഹന്‍രാജ്, ജോണ്സണ് എബ്രഹാം, പഴകുളം മധു, മാലേത്ത് സരളാ ദേവീ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്ണാദേവീ, നഗരസഭ അധ്യക്ഷ രജനി പ്രദീപ്, പ്രഫ. സതീഷ് കൊച്ചു പറമ്പില്‍, റോജി പോള്‍ ഡാനിയല്‍, കെ.കെ. റോയ്സണ്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതി പ്രസാദ്, റിങ്കു ചെറിയാന്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുല്‍ സലാം, ജോണ്സണ് വിളവിനാല്‍, സജി കൊട്ടയ്ക്കാട്, സുനില്‍ എസ്. ലാല്‍, കെ. ജാസികുട്ടി, എം.സി. ഷെറീർ, റോഷന്‍നായര്‍, അഡ്വ.എ. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ കലഞ്ഞൂര്‍ ജി.വി.എച്ച്.എസ്.എസ്, റിപ്പബ്ലിക്കന്‍ ഹൈസ്കൂള്‍ കോന്നി എന്നീ സ്കൂളുകള്‍ക്ക് എം.സി. ചെറിയാന് മെേമ്മാറിയല്‍ ട്രോഫി നല്കി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി.എന്‍. സദാശിവന് പിള്ളയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.