കോന്നി: കോന്നി താലൂക്കിൽ സിവിൽ സപ്ലൈസ് കോർപറേഷെൻറ വാതിൽപടി അരി വിതരണം തുടങ്ങി. ഈ മാസം അഞ്ചു മുതലാണ് വാതിൽപടി അരി വിതരണം ആരംഭിച്ചത്. കോന്നി താലൂക്കിലെ അരുവാപ്പുലം, മൈലപ്ര, കലഞ്ഞൂർ, പ്രമാടം, വള്ളിക്കോട്, തണ്ണിത്തോട് മലയാലപ്പുഴ, ചിറ്റാർ സീതത്തോട് പഞ്ചായത്തുകളിലെ 145-ൽപരം റേഷൻ കടകളിലേക്കാണ് ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള ഭക്ഷ്യോൽപന്നം വിതരണം നടത്തുന്നത്. ഒരു ഘട്ടത്തിൽ അരി, ഗോതമ്പ്, കുത്തരി, പച്ചരി, പുഴുക്കലരി എന്നിവയാണ് വിതരണം ചെയ്യുന്നത്. റേഷൻ കടയുടമകൾ പണം അടക്കുന്ന മുറക്ക് ഒാരോ പഞ്ചായത്തിലെയും ഒാരോ മേഖലകളിലെയും റേഷൻ കടകളിലേക്ക് മുൻഗണന പ്രകാരമാണ് വിതരണം നടത്തുന്നത്. കോന്നി ടൗണിലാണ് സപ്ലൈകോയുടെ മൊത്തവിതരണ കേന്ദ്രം പ്രവർത്തിക്കുന്നത്. വാതിൽപടി അരി വിതരണം തുടങ്ങി അഞ്ചു ദിവസത്തിനുള്ളിൽ 39 റേഷൻ കടകളിലായി 10 ലോഡ് അരിയും ഗോതമ്പും വിതരണം ചെയ്തു. 800 മെട്രിക് ടൺ റേഷൻ അരിയും ഗോതമ്പും കോന്നിയിലെ മൊത്തവിതരണ കേന്ദ്രത്തിൽ സംഭരിച്ചിട്ടിട്ടുണ്ട്. റേഷൻ സാധനങ്ങൾ റേഷൻ കടകളിലെത്തുന്നതുവരെ റേഷൻ കടയുടമകൾക്ക് ചെലവ് ഒന്നും തന്നെ വരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സപ്ലൈകോ മൊത്ത വിതരണ കേന്ദ്രത്തിൽ കയറ്റിറക്ക് കൂലിയും എകീകരിച്ചിട്ടുണ്ട്. വാതിൽപടി അരി വിതരണ സമ്പ്രദായം പൂർണമാകുന്നതോടെ റേഷൻ കടയുടമകളുടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതോടൊപ്പം കാർഡ് ഉടമക്കൾക്ക് ആവശ്യമായ സാധനങ്ങൾ കൃത്യമായി ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.