പത്തനംതിട്ട: ജനവാസ കേന്ദ്രമായ വാര്യാപുരം മുക്കൂടിൽ തുടങ്ങിയ മദ്യശാലയുടെ കരാറിൽനിന്ന് പിൻമാറിയതായി കെട്ടിട ഉടമ ലാൻസിൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പൊതുസമൂഹത്തിെൻറ വികാരം മാനിച്ചാണ് പിൻമാറ്റം. ബാങ്കിൽനിന്ന് ലോൺ എടുത്താണ് ബഹുനില കെട്ടിടം നിർമിച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന സ്വകാര്യ ആയുർവേദ ആശുപത്രി രണ്ട് മാസം മുമ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. 25,000 രൂപ വാടകയായി ലഭിച്ചിരുന്നു. ബാങ്കിൽ വലിയ തുക ലോൺ അടക്കേണ്ടതുണ്ട്. പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് ബിവറേജസ് കോർപറേഷൻ അധികൃതർ തന്നെ സമീപിച്ചത്. 75,000 രൂപ വാടകയും പറഞ്ഞു. ഇത് സമ്മതിച്ച താൻ കെട്ടിടം വിട്ടുനൽകുകയായിരുന്നു. എന്നാൽ, പിന്നീടാണ് ജനവികാരം എതിരാണെന്ന് അറിഞ്ഞത്. ഇതേതുടർന്നാണ് പിൻമാറ്റമെന്നും ഇക്കാര്യം എക്സൈസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാംസൺ തെക്കേതിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.