പന്തളം: ബാലസംഘം നേതൃത്വത്തിലുള്ള വേനൽതുമ്പി കലാജാഥ പന്തളത്ത് പര്യടനം നടത്തി. പ്രകൃതിയുടെ മധുചഷകങ്ങളായ കായലുകളുടെ പേരിലാണ് പാറിപ്പറക്കുന്ന വേനൽതുമ്പികൾ പന്തളത്തെത്തിയത്. മഹാകവി ഒ.എൻ.വിയുടെ കാൽക്കൽ കവിതകൾക്കൊണ്ട് പ്രണാമങ്ങൾ അർപ്പിച്ച് ശാസ്താംകോട്ട കായൽ തുമ്പികൾ എന്ന പേരിലുള്ള ബാലസംഘത്തിെൻറ വേനൽതുമ്പികൾ പന്തളം ഏരിയയിലെ പറന്തൽ കൈരളിയിലെ ബാലോത്സവവേദിയിലേക്കാണ് എത്തിയത്. പുതിയ തലമുറയോട് അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ജാതീയ വർഗീയ ചിന്തകൾക്കുമെതിരെ പന്തങ്ങൾ പേറാൻ ആഹ്വാനം ചെയ്തുള്ള അവതരണഗാനത്തോടെ തുടങ്ങിയ തുമ്പികൾ വിവിധ കലാരൂപങ്ങളോടെ ആസ്വാദക മനസ്സിലിടം പിടിച്ചു. പശുവിനെ കൊല്ലുന്നതിെൻറ പേരിൽ മനുഷ്യനെ കൊല്ലുന്ന കാട്ടുനീതിക്കെതിരെ ആഞ്ഞടിച്ച് ‘ചൂണ്ട’യെന്ന നാടകം കലാജാഥ പ്രവർത്തകർ വേദിയിൽ അവതരിപ്പിച്ചു. മീൻ പിടിച്ചു ജീവിക്കുന്ന പരമ്പരാഗത മുക്കുവനെ മത്സ്യാവതാരത്തിെൻറ പേരിൽ മീനിനെ കൊന്നതിനു തൂക്കിലേറ്റുന്ന രംഗവും വേദിയിൽ അരങ്ങേറി. പിന്നീട് ബഷീറിെൻറ രണ്ട് നാടകങ്ങൾ ചേർത്തുള്ള ‘പളുങ്കൂസൻ സ്വർണക്കഥ’ എന്ന നാടകം ഏറെ ശ്രദ്ധപിടിച്ചു പറ്റി. ജക്ബാൽ മാസിക്കിെൻറ ചരിത്രനാടകവും തുമ്പികൾ അവതരിപ്പിച്ചു. ശാസ്താംകോട്ട കായൽ എന്ന തുമ്പികൾ ജില്ലയിലെ അടൂർ, പന്തളം, കൊടുമൺ എന്നീ ഏരിയകളിലായി 27 കേന്ദ്രങ്ങളിലാണ് പരിപാടികൾ അവതരിപ്പിച്ചത്. അഷ്ടമുടി, വേമ്പനാട്ട്, പുന്നമട എന്നീ കായലുകളുടെ പേരുള്ള മറ്റ് മൂന്ന് ജാഥകളും ജില്ലയിൽ പര്യടനം നടത്തി. ആർ. ഭാസ്കരൻ നായർ ജാഥ മാനേജറും ഗോമതി അസി. മാനേജറും രാധാകൃഷ്ണൻ രാഗമാലിക, അനിൽ പനങ്ങാട് എന്നിവർ പരിശീലകരുമായിരുന്നു. രേഷ്മ രാജൻ, ലിസി, സൗമ്യ, ശ്യാമിലി, ആദിത്യൻ, ശരത് മോഹൻ, അപർണ, അലൻ സാം, കെ. ഫ്രാൻസിസ്, അഭിനവ്, അഭിജിത്, അരുൺകുമാർ, അഭിജിത് എ. നായർ, ആകാശ്, കൃഷ്ണകുമാർ എന്നിവരായിരുന്നു കലാകാരന്മാരായ കുട്ടികൾ. കൈരളിയിൽ എത്തിയ വേനൽതുമ്പികളെ ബാലസംഘം ഏരിയ സെക്രട്ടറി അനന്തുകൃഷ്ണൻറ നേതൃത്വത്തിൽ സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ സി. രാഗേഷ്, പി.കെ. അനിൽകുമാർ, ജി. പൊന്നമ്മ, സി.എൻ. ജാനകി, എ.കെ. ഗോപാലൻ, എസ്. രാജേന്ദ്രപ്രസാദ്, രത്നാബായിപിള്ള, പൊടിയൻ എന്നിവർ സംസാരിച്ചു. തുടർന്ന് ജാഥ കുരമ്പാലയിൽ പരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.