അടൂർ: അനധികൃത പാറമടയിൽനിന്നുള്ള ടിപ്പറുകളുടെ സഞ്ചാരം നിമിത്തം ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കിൻഫ്ര ഭക്ഷ്യസംസ്കരണ-ചെറുകിട വ്യവസായ യൂനിറ്റിലേക്കുള്ള പാത തകർന്നു തരിപ്പണമായി. ഇളമണ്ണൂർ തിയറ്റർ കവല മുതൽ കിൻഫ്ര പാർക്ക് കവാടംവരെ കുന്നിട-ചെളിക്കുഴി പാതയുടെ ഭാഗമാണ്. ഈ ഒരു കി.മീ. ഭാഗവും കിൻഫ്ര കവാടം തുടങ്ങുന്ന കയർ കോർപറേഷെൻറ തിരുവിതാംകൂർ കയർ കോംപ്ലക്സിനു മുൻവശം മുതൽ പാർക്കിെൻറ ഓഫിസ് മെയിൻഗേറ്റ് വരെയുള്ള അര കി.മീ. ഭാഗവും തിരിച്ചുള്ള വൺവേ അര കി.മീറ്ററുമാണ് പൂർണമായും തകർന്നത്. കുന്നിട, ചെളിക്കുഴി ഭാഗങ്ങളും തകർന്നു. കിൻഫ്ര പാർക്കിനു സമീപമുള്ള പാറമടയിലും ക്രഷറിൽനിന്ന് അമിതഭാരം കയറ്റി മറ്റു റോഡുകളിലേക്കു പ്രവേശിക്കുന്നതിന് കിൻഫ്ര പാർക്കിലെ പാതയാണ് ഉപയോഗിക്കുന്നത്. പാർക്കിലേക്കുള്ള പാത മധ്യഭാഗത്ത് ഡിവൈഡർ കെട്ടിയാണ് നിർമിച്ചിരിക്കുന്നത്. പാറമടയിൽനിന്ന് പാറകയറ്റി കുന്നിട പാതയിലേക്കു പ്രവേശിക്കാൻ വരുന്ന ടിപ്പറുകൾ സഞ്ചരിച്ച് വൺവേ പൂർണമായും തകർന്ന് കുഴികളായതിനെ തുടർന്ന് ഭാഗികമായി തകർന്ന ’വേഇൻ’ വൺവേയിലൂടെയാണ് ഇപ്പോൾ ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സഞ്ചാരം. എതിരെ വരുന്ന വാഹനങ്ങൾക്ക് ഇവിടെ സൈഡ് കൊടുക്കാൻ സ്ഥലവുമില്ല. ഈ ഭാഗവും തകർച്ചയുടെ വക്കിലാണ്. ജിയോളജി വകുപ്പ് അനുമതി നിഷേധിച്ച തോട്ടപ്പാലത്തെ പാറമടയിലെ ടിപ്പറുകളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. തിയറ്റർ കവല മുതൽ കിൻഫ്ര പാർക്ക് വരെയുള്ള പാതകൾ പാർക്കിന് സ്ഥലമേറ്റെടുത്തതിനെ തുടർന്ന് കിൻഫ്ര അധികൃതരാണ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. എന്നാൽ, വളരെ വേഗം തകരുകയായിരുന്നു. കയർ കോംപ്ലക്സ്, വിവിധ സ്വകാര്യ യൂനിറ്റുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവരുൾപ്പെടെ നൂറുകണക്കിനാളുകളാണ് ഈ പാതകൾ വഴി നിത്യവും സഞ്ചരിക്കുന്നത്. ജിയോളജി വകുപ്പ് സ്േറ്റാപ് മെമ്മോ നൽകി ആറു മാസത്തിലേറെയായിട്ടും അനധികൃത പാറമടക്ക് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സ്േറ്റാപ് മെമ്മോ നൽകിയിട്ടില്ല. നാലുമീറ്റർ വരെ വീതിയുള്ള ഗ്രാമീണ പാതകളിൽ പത്ത് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ സഞ്ചരിക്കാൻ പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ, ഗ്രാമപഞ്ചായത്ത് അധികൃതർ ഇതുസംബന്ധിച്ച് അറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.