മല്ലപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയുടെ തിങ്കളാഴ്ച വരെയുള്ള ചോദ്യപേപ്പർ പൊതിഞ്ഞ കാർട്ടണുകളും സർക്കാർ മുദ്രയുള്ള സീൽഡ് കവറുകളും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത് ആശങ്ക പരത്തി. ചുങ്കപ്പാറ നിർമലപുരം ഇലഞ്ഞിപുറത്ത് തോമസ് ഫിലിപ്പിെൻറ റബർ തോട്ടത്തിലാണ് ഒമ്പത് കാർട്ടണുകളും സർക്കാർ മുദ്രകളും ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ കണ്ടെത്തിയത്. റബർ ടാപ്പിങ് തൊഴിലാളി ടാപ്പ് ചെയ്യുമ്പോൾ കവറുകൾ ഇല്ലായിരുന്നു. റബർപാൽ എടുക്കുന്നതിനുവന്ന സമയത്താണ് ഇവ ഉപേക്ഷിക്കപ്പെട്ട നിലകളിൽ കണ്ടെത്തിയത്. പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കാർട്ടണുകളും കവറുകളും സ്റ്റേഷനിലേക്കുമാറ്റി. ഉത്തരവാദിത്തത്തോടെ സൂക്ഷിക്കേണ്ട ചോദ്യപ്പേപ്പറുകളും ബന്ധപ്പെട്ട രേഖകളും അലക്ഷ്യമായി കൈകാര്യം ചെയ്തവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. എന്നാൽ, കണ്ടെത്തിയ കാർട്ടണുകളും സർക്കാർ മുദ്രയുള്ള കവറുകളും ചോദ്യപ്പേപ്പർ വന്ന കാലികവറുകളായിരുന്നെന്ന് പൊലീസ് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.