പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ടാ​ൻ കോ​ന്നി ബ്ലോ​ക്ക്​

കോന്നി: ഒരോ വീടും പച്ചക്കറി ഉൽപാദന ക്ലസ്റ്റുകളാക്കി മാറ്റുന്നതിനും പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനുമായി പദ്ധതിയുമായി കോന്നി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് റോസമ്മ ബാബുജി അവതരിപ്പിച്ചു. 14,60,54,000 രൂപ വരവും 14,58,68,000 രൂപ ചെലവും 1,86,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. നെൽകൃഷി ചെയ്യാതെ കിടക്കുന്ന എലാകളിൽ ക്ലബുകൾ, അഗ്രോസർവിസ് സെൻറർ, ഗ്രീൻ ആർമി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ ഉപയോഗപ്പെടുത്തി നെൽകൃഷി വ്യാപകമാക്കുന്നതിനായി 12 ലക്ഷം രൂപ ബജറ്റിൽ തുക വകകൊള്ളിച്ചിട്ടുണ്ട്. പട്ടിക ജാതി വനിതകളുടെ ക്ലസ്റ്റുകൾ രൂപവത്കരിച്ച് ആട് വിതരണം നടത്തുന്നതിന് എട്ടു ലക്ഷം രൂപയും പട്ടിക വർഗ സ്ത്രീകൾക്ക് ആട് വിതരണം നടത്തുന്നതിന് 4.18 ലക്ഷം രൂപയും തുക വകകൊള്ളിച്ചിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തന ഗ്രൂപ്പുകൾ രൂപവത്കരിച്ച് കോഴിയും കൂടും പദ്ധതി പൗൾട്രി െഡവലപ്മെൻറ് കോർപറേഷൻ വഴി വിതരണം ചെയ്യുന്നതിനു വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനു പുതിയ കുഴൽ കിണർ സ്ഥാപിക്കുന്നതിനും പ്ലംബിങ് നടത്തുന്നതിനും രണ്ടു ലക്ഷം രൂപ വകയിരുത്തി. കുടിവെള്ള വിതരണത്തിനും സംരക്ഷണത്തിനുമായി ഒരു കോടി വകയിരുത്തി. ഒാരോ വാർഡുകൾ കേന്ദ്രീകരിച്ച് താലൂക്ക് ഹോസ്പിറ്റലിെൻറ നേതൃത്വത്തിൽ ജിയാട്രിക് ക്ലിനിക് നടത്തുന്നതിനായി 10 ലക്ഷം രൂപയും 60 വയസ്സ് കഴിഞ്ഞവർക്ക് പോഷകാഹാര വിതരണത്തിനായി ഗ്രാമപഞ്ചായത്തുകൾക്ക് 6.50 ലക്ഷം രൂപ ധനസഹായമായി നൽകും. കോന്നി താലൂക്ക് ആശുപത്രി വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാകും. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെൻററിന് അടിസ്ഥാന സൗകര്യം ഒരുക്കി നൽകും. താലൂക്ക് ആശുപത്രി പൂർണമായി കമ്പ്യൂട്ടർവത്കരിക്കും. സിറ്റിങ് ക്യൂ ഉൾെപ്പടെ സൗകര്യം ഒരുക്കുന്നതിനായി ആറു ലക്ഷം രൂപ ബജറ്റിൽ തുക വകകൊള്ളിച്ചു. ബജറ്റ് അവതരണ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെ അധ്യക്ഷതവഹിച്ചു. ബി.ഡി.ഒ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.