ചു​ട്ടി​പ്പാ​റ കേ​ന്ദ്രീ​ക​രി​ച്ച്​ സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്​ സാ​ധ്യ​ത തെ​ളി​യു​ന്നു

പത്തനംതിട്ട: പത്തനംതിട്ടയിലെ ചുട്ടിപ്പാറ കേന്ദ്രീകരിച്ച് സാഹസിക വിനോദസഞ്ചാരത്തിന് വീണ്ടും സാധ്യത തെളിയുന്നു. കഴിഞ്ഞദിവസം കൂടിയ ഡി.ടി.പി.സി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗമാണ് ഇതിനുള്ള സാധ്യതാപഠനം നടത്താൻ തീരുമാനിച്ചത്. 2006ലും ഇതുപോലെ ചുട്ടിപ്പാറ കേന്ദ്രീകരിച്ച് അഡ്വഞ്ചർ ടൂറിസം ആരംഭിക്കാൻ സമിതി തയാറാക്കിയതാണെങ്കിലും നടന്നില്ല. ചടയമംഗലത്തെ ജഡായു പാറയുടെ മാതൃകയിൽ ചുട്ടിപ്പാറയുടെ മുകളിൽ ഹോട്ടൽ, വിശ്രമിക്കാനുള്ള പ്രത്യേക പാർക്ക് എന്നിവയും നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. കൂടാതെ റോപ്പ് ക്ലൈമ്പിങ്, റാപ്പിങ്, ഗാർഡൻ എന്നിവയും വിഭാവനം ചെയ്തിരുന്നു. പദ്ധതി തയാറാക്കാനായി വിദഗ്ധസംഘം അന്ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ടും നൽകിയതാണ്. ചുട്ടിപ്പാറ കേന്ദ്രീകരിച്ച് വിനോദസഞ്ചാര പദ്ധതി വേണമെന്ന് ദീർഘനാളായുള്ള ആവശ്യമാണ്. ചുട്ടിപ്പാറയുടെ ഗാംഭീര്യം ആരെയും ആകർഷിക്കുന്നതാണ്. സായാഹ്നങ്ങളിൽ സുര്യാസ്തമയ കാന്തി ദർശിക്കാനും ദീപപ്രഭയിൽ അലംകൃതമായ നഗരത്തിെൻറ സൗന്ദര്യം ആസ്വദിക്കാനും ധാരാളംപേർ ഇവിടെ എത്താറുണ്ട്. മൂന്ന് വലിയ പാറകളും ചെറിയ പാറകളും ഉൾപ്പെടുന്നതാണ് ചുട്ടിപ്പാറ, ഏക്കറുകണക്കിന് സ്ഥലത്തായി പരന്നുകിടക്കുന്ന സ്ഥലമാണിത്. ഇവിടെ ഏതാനും കൊച്ചു ക്ഷേത്രങ്ങളുമുണ്ട്. ഫയർഫോഴ്സ് പ്രവർത്തിക്കുന്ന ഭാഗത്തുനിന്ന് ചുട്ടിപ്പാറയിലേക്ക് റോഡും നിർമിച്ചിട്ടുണ്ട്. വൈദ്യുതി സൗകര്യങ്ങളും ഇവിടെയുണ്ട്. ചുട്ടിപ്പാറപോലെ നഗരത്തില കല്ലറകടവിലും സാഹസിക ടൂറിസം പദ്ധതി നടപ്പാക്കാൻ കഴിഞ്ഞ വർഷം ആഗസ്റ്റിൽ തീരുമാനമെടുക്കുകയും അന്ന് കലക്ടർ ആയിരുന്ന എസ്. ഹരികിഷോറിെൻറ നേതൃത്വത്തിൽ സാധ്യതാപഠനം നടത്തിയതുമാണ്. കല്ലറകടവിലെ വലിയ പാറയിൽ ഫ്രീ ക്ലൈംബിങ്, റാപ്പലിങ്, ജുമാറിങ് എന്നീ സാഹസിക പരിപാടികൾക്ക് പറ്റിയ സ്ഥലമെന്നായിരുന്നു കണ്ടെത്തൽ. പുഴയുടെ സാധ്യത പ്രയോജനപ്പെടുത്തി റിവർ ക്രോസിങ്, റാഫ്ടിങ്, തുഴച്ചിൽ, സോർബിങ് എന്നീ സാഹസിക പരിപാടികൾക്കും േയാജിച്ചതായിരുന്നു. അഞ്ചുലക്ഷം രൂപകൊണ്ട് പദ്ധതി നടപ്പാക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞിരുന്നതാണ്. നഗരത്തിലെ ഇത്തരത്തിൽ ടൂറിസം പ്രാധാന്യമുള്ള സ്ഥലങ്ങൾ കോർത്തിണക്കി ടൂറിസം പദ്ധതിക്ക് രൂപംനൽകിയാൽ നൂറുകണക്കിന് ആളുകളെ പത്തനംതിട്ട നഗരത്തിലേക്ക് ആകർഷിക്കാൻ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.