പെ​രു​ന്തേ​ന​രു​വി അ​ണ​ക്കെ​ട്ടും പ​രി​സ​ര​വും ​ചേ​ർ​ത്ത്​ ഹൈ​ഡ​ൽ ടൂ​റി​സം

റാന്നി: പെരുന്തേനരുവി അണക്കെട്ടും പരിസരവും ഹൈഡൽ ടൂറിസത്തിനൊരുങ്ങുന്നു. പദ്ധതിയുടെ പ്രാഥമിക പരിശോധന നടത്താൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ സംഘത്തോടൊപ്പം രാജു എബ്രഹാം എം.എൽ.എ ഡാമും പരിസരപ്രദേശങ്ങളും സന്ദർശിച്ചു. പെരുന്തേനരുവി ടൂറിസ്റ്റ് കേന്ദ്രവും അണക്കെട്ടും സമീപ പ്രദേശങ്ങളെയും സംയോജിപ്പിച്ച് വിപുലമായ ഹൈഡൽ ടൂറിസം പദ്ധതിക്കാണ് രൂപംനൽകുന്നത്. വൈദ്യുതി വകുപ്പിെൻറ ഉടമസ്ഥതയിലുള്ള അണക്കെട്ടുകളും ഡാമുകളും കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബിയാണ് ഹൈഡൽ ടൂറിസം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിവരുന്നത്. കേരളത്തിൽ ഇപ്പോൾ തന്നെ മൂന്നാർ, മാട്ടുപ്പെട്ടി, കുണ്ടള ഡാമുകൾ കേന്ദ്രീകരിച്ച് വിപുലമായ ഹൈഡൽ ടൂറിസം പദ്ധതികൾ വിജയകരമായി നടന്നുവരുന്നുണ്ട്. പെരുന്തേനരുവിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഹൈഡൽ ടൂറിസം പദ്ധതിയുടെ പ്രോജക്ട് ഒാഫിസർ ജോജിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇവർ അടുത്താഴ്ച സ്ഥലം സന്ദർശിക്കും. അണക്കെട്ടിനോട് ചേർന്ന് ലഘുഭക്ഷണശാല, വിശ്രമ സ്ഥലം, ശുചിമുറികൾ എന്നിവ നിർമിക്കും. ജലാശയത്തിൽ പദ്ധതി പെഡൽ ബോട്ട് യാത്രക്ക് സൗകര്യമൊരുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഡീസൽ ബോട്ട് ഉപയോഗിക്കുന്നതുവഴി ജലാശയത്തിലെ ജലം മലിനപ്പെടുമെന്നതിനാലാണ് ഇങ്ങനെയൊരു നിർദേശംെവച്ചിരിക്കുന്നത്. പെരുന്തേനരുവിയിൽ എത്തുന്ന സന്ദർശകർക്ക് ഡാമിലെത്താൻവേണ്ടി പമ്പയുടെ വലതുകരയിൽ 500 മീറ്റർ നീളത്തിൽ നടപ്പാത നിർമിക്കുന്നതിന് ടൂറിസം വകുപ്പ് ഇപ്പോൾ ഫണ്ട് അനുവദിച്ച് നൽകിയിട്ടുണ്ട്. പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഡാമിലെത്തുന്ന സന്ദർശകർക്ക് പനംകുടന്ത വെള്ളച്ചാട്ടത്തിലേക്ക് പോകുന്നതിനായി വാഹനത്തിലൂടെ ട്രക്കിങ് പാതയും വിഭാവനം ചെയ്തിട്ടുണ്ട്. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്ക് ഇതോടെ പെരുന്തേനരുവി മികച്ച ആകർഷക കേന്ദ്രമായി മാറും. ജലവൈദ്യുതി പദ്ധതിയുടെ ജലാശയത്തിൽ വെള്ളംനിറച്ചതോടെ നൂറുകണക്കിന് സന്ദർശകർ ഇപ്പോൾ തന്നെ ഇവിടെ എത്തിച്ചേരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.