‘കു​ഞ്ച​ൻ ന​മ്പ്യാ​ർ ര​ച​ന​യും അ​ര​ങ്ങും’: സെ​മി​നാ​ർ ന​ട​ത്തി

പന്തളം: ‘കുഞ്ചൻ നമ്പ്യാർ രചനയും അരങ്ങും’ വിഷയത്തിൽ തുള്ളൽ കലാനിധി പ്രഫ. കലാമണ്ഡലം ഗീതാനന്ദൻ പ്രഭാഷണം നടത്തി. പലതരത്തിലുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് വേഷത്തിലും കവിതയിലും അവതരണത്തിലും തുള്ളൽകലയെ സാമൂഹിക നന്മക്ക് ഉപയോഗിച്ച കവിയാണ് കുഞ്ചൻ നമ്പ്യാരെന്ന് ഗീതാനന്ദൻ പറഞ്ഞു. ‘കുഞ്ചൻ നമ്പ്യാരുടെ ആഖ്യാനകല’ വിഷയത്തിൽ ഡോ. നെടുമുടി ഹരികുമാർ പ്രഭാഷണം നടത്തി. ‘കുഞ്ചൻ നമ്പ്യാരുടെ കാവ്യപ്രപഞ്ചം’ വിഷയത്തിൽ ഡോ. രാജേഷ് പ്രഭാഷണം നടത്തി . ഡോ. ശ്രീഹരി കുഞ്ചൻ നമ്പ്യാരുടെ ഒരു വാങ്മയ ചിത്രം അവതരിപ്പിച്ചു. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ കുളനട വായക്കൂട്ടമാണ് കുഞ്ചൻ നമ്പ്യാർ അരങ്ങും രചനയും എന്ന പരിപാടി സംഘടിപ്പിച്ചത്. പരിപാടി പന്തളം കൊട്ടാരം നിർവഹക സംഘം പ്രസിഡൻറ് പി.ജി. ശശികുമാർ വർമ ഉദ്ഘാടനം ചെയ്തു.വായനക്കൂട്ടം കോഒാഡിനേറ്റർ സുരേഷ് പനങ്ങാട് ആദരപത്രിക അവതരണം നടത്തി. പന്തളം സുധാകരൻ ഗീതാനന്ദന് ആദര ഫലകം നൽകി. വായക്കൂട്ടം കോഒാഡിനേറ്റർ ജി. രഘുനാഥ് ആമുഖപ്രഭാഷണം നടത്തി. രവിവർമ തമ്പുരാൻ മോഡറേറ്ററായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.