റാ​ന്നി ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ ബജറ്റ്​ ജൈ​വ പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണ​ത്തി​നു​ ന​ഴ്​​സ​റി തു​ട​ങ്ങു​ന്നു

റാന്നി: റാന്നി ബ്ലോക്ക് പഞ്ചായത്തിെൻറ 2017-^18 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് ആൻസൺ തോമസ് അവതരിപ്പിച്ചു. പ്രസിഡൻറ് ഗിരിജ മധു അധ്യക്ഷതവഹിച്ചു. നവകേരള മിഷൻ ഭാഗമായി ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ധാന്യവിളകൾ, കിഴങ്ങു വർഗങ്ങൾ, ജൈവ പച്ചക്കറി കൃഷി, ഇവ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്ത് ഫലവൃക്ഷ- ജൈവപച്ചക്കറിത്തൈകൾ ഉൽപാദിപ്പിച്ചു വിതരണം ചെയ്യുന്നതിനു നഴ്സറി തുടങ്ങുന്നതിനു 70 ലക്ഷം രൂപ ഉൾപ്പെടുത്തി. റാന്നി ബ്ലോക്കിലെ ഒമ്പതു ഗ്രാമപഞ്ചായത്തുകളിലെയും പാൽ ഉൽപാദനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി ക്ഷീര കർഷകർക്ക് പാലിന് ഇൻസെൻറീവും കന്നുകാലികളുടെ ഇൻഷുറൻസിനുമായി 50 ലക്ഷം രൂപയും വകയിരുത്തി. ആർദ്രം പദ്ധതിയുടെ ഭാഗമായി റാന്നി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തിനു സ്ഥലം കണ്ടെത്തുന്നതുൾപ്പെടെ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് യൂനിറ്റിൽ ഡയാലിസിനു വിധേയരാകുന്ന രോഗികൾക്ക് സൗജന്യ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിനും ചിറ്റാർ, പെരുനാട്, വെച്ചൂച്ചിറ സി.എച്ച്.സികളുടെ അടിസ്ഥാന വികസനത്തിനുമായി ഒരു കോടിയിലധികം രൂപ വകയിരുത്തിയിട്ടുണ്ട്. വനിത ക്ഷേമ പ്രവർത്തനത്തിനായി സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾക്കും സ്വയം തൊഴിൽ പരിശീലനത്തിനായി 70 ലക്ഷം രൂപയും ഉൾപ്പെടുത്തി. പട്ടിക ജാതി-^വർഗ വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലേക്ക് പഠന യാത്രക്കും പഠനമുറി ഒരുക്കുന്നതിലേക്കായി 1.77 കോടിയും നീക്കിെവച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കിണർ റീചാർജിങ്, കിണർ, കുളം എന്നിവയുടെ നിർമാണം, ജലസ്രോതസ്സുകൾ സംരക്ഷണം എന്നിവക്ക് 32 കോടി മാറ്റിവെച്ചിട്ടുണ്ട്. അംഗൻവാടി കുട്ടികൾക്ക് ശുദ്ധജലം ലഭിക്കുന്നതിന് 34 ലക്ഷം രൂപ വകയിരുത്തി. കാർഷിക ജലസേചനത്തിനു 10 ലക്ഷവും യുവജങ്ങളുടെ കായിക ക്ഷമത ഉയർത്താൻ 20 ലക്ഷം രൂപയും വകയിരുത്തി. ബജറ്റ് യോഗത്തിൽ ബി.ഡി.ഒ എം.എസ്. തോമസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉത്തമൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒാമന ശ്രീധരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിബിൻ മാത്യു, മെംബർമാരായ രാജൻ നിറംപ്ലാക്കൽ, ബിനോയ് കുര്യാക്കോസ്, ജേക്കബ് വളയംപള്ളി, ഷാനു സലിം, മിനു എബ്രഹാം, ചിഞ്ചു അനിൽ, മേഴ്സി പാണ്ടിയത്ത്, ലത സുരേഷ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ എം.എസ്. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.