പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ ട്ര​യ​ൽ റ​ൺ ന​ട​ത്തി

റാന്നി: പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ ട്രയൽ റൺ നടത്തി. ഇതിനു മുന്നോടിയായി പദ്ധതിക്കായി നിർമിച്ച ഫോർബേ സംഭരണിയിൽ നിറച്ച വെള്ളം പെൻസ്റ്റോക് പൈപ്പുവഴി പവർ ഹൗസിലെ ടർബൈൻനിൽ എത്തിച്ച് പൽചക്രങ്ങൾ കറക്കി യന്ത്രങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച പരിശോധിച്ചു. വരും ദിവസങ്ങളിലും ഇതു തുടരും. ആറു മെഗാവാട്ടാണ് നിർദിഷ്ട പദ്ധതിയുടെ ശേഷി. മൂന്ന് മെഗാവാട്ടിെൻറ രണ്ടു ജനറേറ്ററുകളാണ് പവർഹൗസിൽ സ്ഥാപിച്ചിട്ടുള്ളത്. പെരുന്തേനരുവിക്ക് മുകളിലായാണ് ജലവൈദ്യുതി പദ്ധതി സ്ഥാനം പിടിച്ചിട്ടുള്ളത്. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് 500 മീറ്റർ മുകളിൽ പമ്പാനദിയിലാണ് പദ്ധതിക്കായി തടയണ നിർമിച്ചിട്ടുള്ളത്. തടയണയിലെ വെള്ളം പെൻസ്റ്റോക്ക് പൈപ്പുവഴി പവർഹൗസിൽ എത്തിച്ചാണ് വെദ്യുതി ഉൽപാദിപ്പിക്കുന്നത്. േമയ് മാസത്തിൽ കമീഷൻ ചെയ്യാനാണ് നീക്കം. പദ്ധതിയുടെ സിവിൽ വിഭാഗം ജോലി പി.ജി.സി.സി കമ്പനിയും ഇലക്ട്രിക്കൽ വിഭാഗം ജോലി ഫ്ലോവൽ കമ്പനിയുമാണ് ചെയ്യുന്നത്. രാജു എബ്രഹാം എം.എൽ.എ, സിവിൽ ഇലക്ട്രിക്കൽ വിഭാഗം ചീഫ് എൻജിനീയർ ഭുവനചന്ദ്ര പ്രസാദ്, ഇലക്ട്രിക്കൽ എക്സിക്യൂട്ടിവ് എൻജിനീയർ ബിജു വി.ജോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ടെസ്റ്റ് ട്രയൽറൺ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.