കൊടുമൺ: വിദ്യാഭ്യാസം അന്തർേദശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊടുമൺ ഗ്രാമപഞ്ചായത്തിലെ സ്മാർട്ട് സ്കൂളുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. പൊതുവിദ്യാലയങ്ങളെ മികവിെൻറ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 5000 കോടിയാണ് സർക്കാർ ചെലവഴിക്കുന്നത്. പുറമെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും എം.പി, എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള തുകയും ചെലവഴിക്കുന്നത്. ഇത് വിദ്യാഭ്യാസ മേഖലയിൽ അത്യപൂർവ മാറ്റത്തിനു കളമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ലാപ്ടോപ് വിതരണം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുഞ്ഞന്നാമ്മകുഞ്ഞ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് എം.ആർ.എസ്. ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. സൗദ രാജൻ, ആർ.ബി. രാജീവ്കുമാർ, ബി. സതികുമാരി, സി. പ്രകാശ്, ബീന പ്രഭ, കെ. ശാരദ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.