അടൂർ: ഏനാത്ത് ബെയ്ലി പാലം ഏപ്രിൽ പത്തിനകം യാത്രായോഗ്യമാക്കുമെന്ന് മന്ത്രി ജി. സുധാകരൻ. പാലം നിർമാണത്തിനു ആവശ്യമായ അബട്ട്മെൻറിെൻറ നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. തിങ്കളാഴ്ച വൈകുന്നേരം മൂേന്നാടെയാണ് മന്ത്രി കല്ലടയാറിെൻറ ഏനാത്ത് ഭാഗത്തെ അബട്ട്മെൻറിെൻറ പണി നടക്കുന്ന സ്ഥലത്ത് എത്തിയത്. ഡൽഹി, സെക്കന്തരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് സാധനസാമഗ്രികൾ എത്തിക്കുന്നത്. തിങ്കളാഴ്ച ട്രക്കുകൾ സേലത്ത് എത്തി. ചൊവ്വാഴ്ച രാത്രിയോെട ഇവ ഏനാത്ത് എത്തും. സാധനങ്ങൾ എത്തിയാൽ 10 ദിവസത്തിനകം പാലം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. അബട്ട്മെൻറ് നിർമാണം കെ.എസ്.ടി.പിയും പിഡബ്ല്യു.ഡിയും വേഗത്തിലാണ് നടത്തുന്നതെന്ന് സേന ഉദ്യോഗസ്ഥർ തന്നെ പറഞ്ഞിട്ടുെണ്ടന്ന് മന്ത്രി പറഞ്ഞു. ബലക്ഷയം സംഭവിച്ച ഏനാത്ത് പാലത്തിെൻറ പൈലിങ് ഉൾെപ്പടെ പണികൾ പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കും. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ ബദൽ സംവിധാനം എന്ന നിലയിൽ അനുബന്ധ റോഡുകൾ വീപുലികരിച്ചു. ബെയ്ലി പാലം നിർമിക്കുന്നതിനു ചുമതലയുള്ള മദ്രാസ് റെജിമെൻറിലെ മേജർ അനുഷ് കോശിയോട് മന്ത്രി വിവരങ്ങൾ ആരാഞ്ഞു. കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ പി.കെ. സതീശൻ, ചീഫ് എൻജിനീയർ ജീവരാജ്, ഡിസൈൻ സി.ഇ. സുന്ദരൻ, ഇ.ഇ. സജു സൂപ്രണ്ടിങ് എൻജിനീയർ എസ്. ദീപു, എക്സി. എൻജിനീയർ പി.എസ്. ഗീത, റോഷ് മോൻ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ഏനാത്ത് ബെയ്ലി പാലത്തിനായുള്ള അബട്ട്മെൻറിെൻറ നിർമാണപുരോഗതി വിലയിരുത്താൻ മന്ത്രി ജി. സുധാകരൻ എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.