കറുകച്ചാൽ: ഉടമസ്ഥാവകാശം സംബന്ധിച്ച് സ്വകാര്യ വ്യക്തി ഉന്നയിച്ച പരാതിയിൽ കോടതിവിധി ഗ്രാമപഞ്ചായത്തിന് അനുകൂലമായപ്പോൾ നെടുംകുന്നം ഗ്രാമപഞ്ചായത്തിലെ മാണികുളം- ^തൊട്ടിക്കൽ റോഡ് ജനകീയ കൂട്ടായ്മയിൽ കോൺക്രീറ്റ് ചെയ്തു. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് 14ാം വാർഡിലെ തൊട്ടിക്കൽ ഭാഗം. മാണികുളത്തുനിന്ന് തൊട്ടിക്കലിലേക്ക് ഒരു കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ 30 മീറ്ററോളം സ്ഥലം സംബന്ധിച്ചായിരുന്നു സ്വകാര്യ വ്യക്തിയുമായി തർക്കം നിലനിന്നിരുന്നത്. ഗ്രാമപഞ്ചായത്ത് എതിർകക്ഷിയായി അഞ്ചുവർഷത്തോളമായി നിലനിന്നിരുന്ന കേസിൽ ശനിയാഴ്ചയാണ് കോടതിവിധി ഗ്രാമപഞ്ചായത്തിന് അനുകൂലമായത്. തർക്കം നിലനിന്നിരുന്ന റോഡിെൻറ കുറച്ചുഭാഗം മാത്രമെ അറ്റകുറ്റപ്പണി നടത്താൻ കഴിഞ്ഞിരുന്നുള്ളു. കോടതിവിധി അനുകൂലമായതോടെ കഴിഞ്ഞദിവസം പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 50ഓളം പേരാണ് റോഡ് കോൺക്രീറ്റ് ചെയ്യാൻ മുന്നോട്ടുവന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് മേൽനോട്ടത്തിലായിരുന്നു നിർമാണപ്രവർത്തനങ്ങൾ. ജില്ല പഞ്ചായത്ത് അംഗം അജിത് മുതിരമല, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കൈടാച്ചിറ, വാർഡ് മെംബർ ജോസഫ് ദേവസ്യ എന്നിവർ നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.