പന്തളം: കാർഷികമേഖലക്ക് ഉൗന്നൽനൽകി കുളനട പഞ്ചായത്ത് ബജറ്റ്. 14,55,12,111 രൂപ വരവും 13,57,14,972 രൂപ ചെലവും 97,97,139 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് എൽ.സി. ജോസഫാണ് അവതരിപ്പിച്ചത്. കാർഷിക മേഖലക്ക് മാത്രമായി ഒരുകോടി 12 ലക്ഷം നീക്കി െവച്ചു. ഇതിൽ നെൽകൃഷി വികസനത്തിന് 10 ലക്ഷം രൂപയും നെല്ലിതര വിളകൾ േപ്രാത്സാഹിപ്പിക്കുന്നതിനായി 10 ലക്ഷം രൂപയും നീക്കിെവച്ചു. മൃഗസംരക്ഷണത്തിന് 34 ലക്ഷം വകയിരുത്തി. ചെറുകിട വ്യവസായ മേഖലയുടെ ഉന്നമനത്തിനായി 11 ലക്ഷം വകയിരുത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറ വികസനത്തിനായി 21 ലക്ഷം വകയിരുത്തി. ആയുർവേദ ഡിസ്പെൻസറിക്ക് ഏഴുലക്ഷം രൂപയും ഹോമിയോ ഡിസ്പെൻസറിക്ക് അഞ്ചുലക്ഷം രൂപയും ബജറ്റ് വിഹിതമായി അനുവദിച്ചു. ആരോഗ്യമേഖലയിൽ ആയുർവേദം, ഹോമിയോ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ പഞ്ചായത്തിെൻറ എല്ലാ മേഖലയിലും എത്തിക്കുന്നതിനായി സബ്സെൻററുകൾ തുടങ്ങാനായി തുക വകയിരുത്തി. സ്പോർട്സ്, യുവജനക്ഷേമം, വായനശാലകൾ എന്നിവക്കായി 12 ലക്ഷം നീക്കിെവച്ചു. മാലിന്യ പരിപാലനത്തിനായി അഞ്ചുലക്ഷവും ശ്മശാനത്തിെൻറ സംരക്ഷണത്തിനായി നാലുലക്ഷവും വകയിരുത്തി. ഭവനനിർമാണത്തിന് 10 ലക്ഷവും ക്ഷേമ പരിപാടികൾക്ക് 10 ലക്ഷവും വനിത ശിശുക്ഷേമ പരിപാടികൾക്കായി 30 ലക്ഷവും മാറ്റിവെച്ചു. അംഗൻവാടി പ്രവർത്തകരുടെ കുടിശ്ശിക ഉൾപ്പെടെ അധിക വേതനം പൂർണമായും പുതിയ സാമ്പത്തികവർഷം നൽകും. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി 10 ലക്ഷം വകയിരുത്തി. ഇതിലുൾപ്പെടുത്തി ബഡ്സ് റിഹാബിലിറ്റേഷൻ സെൻററിെൻറ പ്രവർത്തനങ്ങൾ വിപുലീകരിക്കും. പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ സാമൂഹിക^സാമ്പത്തിക ഉന്നമനത്തിനു വിവിധ േപ്രാജക്ടുകൾക്കായി ഒരു കോടി നീക്കിെവച്ചു. അംഗൻവാടികളുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി 25 ലക്ഷവും ബജറ്റിൽ മാറ്റിെവച്ചു. തെരുവുവിളക്കുകളുടെ വൈദ്യുതീകരണത്തിനും സംരക്ഷണത്തിനുമായി 25 ലക്ഷം രൂപ നൽകും. കലുങ്കുകളും ചപ്പാത്തുകളും സംരക്ഷിക്കുന്നതിന് അഞ്ചുലക്ഷം നീക്കിെവച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നതിന് രണ്ടുലക്ഷവും പശ്ചാത്തല മേഖലയിലെ അനുബന്ധ പ്രവർത്തനങ്ങൾക്കായി ഏഴുലക്ഷവും വകയിരുത്തി. പഞ്ചായത്തിന് വാഹനം വാങ്ങുന്നതിന് 10 ലക്ഷം മാറ്റിെവച്ചു. ആശ്രയ പദ്ധതിക്ക് 20 ലക്ഷവും അംഗൻവാടി പോഷകാഹാര പരിപാടിക്ക് 10 ലക്ഷവും വകയിരുത്തി. റോഡ് അറ്റകുറ്റപ്പണിക്കായി 70 ലക്ഷം വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.