അടൂർ: അടൂരിൽ വിശാലമായ കളിക്കളം വേണമെന്ന കായിക േപ്രമികളുടെ സ്വപ്നം ഇക്കുറിയെങ്കിലും പൂവണിയുമെന്ന സ്വപ്നം അസ്തമിച്ചു. സാമ്പത്തിക വർഷം അവസാനമായിട്ടും പേരിനു ശിലാസ്ഥാപനംപോലും നടത്താനായില്ല. ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ആവശ്യപ്രകാരം 10 കോടി അടൂർ സ്റ്റേഡിയത്തിന് എൽ.ഡി.എഫ് സർക്കാർ 2016^-17 ബജറ്റിൽ അനുവദിച്ചിരുന്നു. സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ച് തുടർനിർമാണപ്രവർത്തനം നടത്തുന്നതിെൻറ മുന്നോടിയായി സർക്കാർ നിയോഗിച്ച ഈരാളിങ്കൽ ഏജൻസി സ്റ്റേഡിയം സന്ദർശിച്ചിരുന്നു. പ്ലാൻ തയാറാക്കുന്നതിന് ഏജൻസി സർവേ നടത്തി. പിന്നീടൊന്നും നടന്നില്ല. പുതുവാക്കൽ ഏലായിൽ നിർമാണം മുടങ്ങിക്കിടക്കുന്ന നഗരസഭ സ്റ്റേഡിയം പൂർത്തിയാകുന്നതും കാത്തിരിക്കുകയാണ് അടൂർവാസികൾ. ജില്ലയിൽ സ്റ്റേഡിയമില്ലാത്ത ഏക നഗരസഭയാണ് അടൂർ. ഇവിടെ പൊതുകളിക്കളം വേണമെന്ന ആവശ്യം ഉയർന്നിട്ട് രണ്ട് ദശാബ്ദത്തിലേറെയായി. 1950കളുടെ തുടക്കത്തിൽ ബോയ്സ് ഹൈസ്കൂളിെൻറ പടിഞ്ഞാറെ ഭാഗത്ത് സ്റ്റേഡിയം നിർമിച്ചിരുന്നു. പിന്നീട് സ്കൂളിന് കൂടുതൽ ക്ലാസ്മുറികൾ ആവശ്യമായി വന്നതിനെ തുടർന്ന് പുതിയ കെട്ടിടത്തിന് സ്ഥലം കണ്ടെത്തിയത് ഇവിടെയാണ്. ഇന്നത്തെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലമാണ് പിന്നെ സ്റ്റേഡിയമായത്. 1962-ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്കൂളുകൾ ആയതോടെ ഈ കളിക്കളവും കെട്ടിടത്തിന് വഴിമാറി. പിന്നീട് ’70കളുടെ ആരംഭത്തിൽ സ്കൂളിെൻറ വടക്കുപടിഞ്ഞാറ് ഭാഗത്ത് പി.ടി.എ നേതൃത്വത്തിൽ സ്റ്റേഡിയമുണ്ടാക്കി. പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ദിരഗാന്ധിക്കും രാജീവ്ഗാന്ധിക്കും വേണ്ടി ഹെലിപാഡ് നിർമിച്ചതോടെ സ്റ്റേഡിയത്തിെൻറ പ്രസക്തി നഷ്ടമായി. പത്തനംതിട്ട ജില്ല രൂപവത്കരിച്ചതോടെ പത്തനംതിട്ട, തിരുവല്ല നഗരസഭകൾ സ്റ്റേഡിയങ്ങൾ പണിതപ്പോൾ അടൂരിലും ആവശ്യം ഉയർന്നു. 1989-ൽ അന്നത്തെ അടൂർ എം.എൽ.എ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സ്റ്റേഡിയം സമിതി രൂപവത്കരിച്ചു. പുതിയകാവിൽ ചിറ നികത്തി സ്റ്റേഡിയം പണിയാനുള്ള തീരുമാനം പരിസ്ഥിതി വകുപ്പ് എതിർത്തതോടെ പൊളിഞ്ഞു. എങ്കിലും നഗരസഭ രൂപവത്കരണം മുതൽ സ്റ്റേഡിയത്തിനു തുക വകയിരുത്താൻ അധികൃതർ ശ്രദ്ധിച്ചു. മുൻ ഭരണസമിതി കാലത്ത് മുൻ ചെയർമാൻ ബാബു ദിവാകരൻ, മുൻ കൗൺസിലർ സി.ആർ. രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പുതുവാക്കൽ ഏലായിൽ സ്റ്റേഡിയം നിർമാണത്തിനു തുടക്കമിട്ടത്. ഏറ്റെടുത്ത രണ്ടേക്കർ സ്ഥലത്ത് എട്ടു ലക്ഷം രൂപ ചെലവിൽ ഒന്നാംഘട്ട പണി പൂർത്തിയായി. നാലര ലക്ഷം രൂപ സ്ഥലം വാങ്ങാനും മണ്ണിട്ടു നികത്താനും ചെലവഴിച്ചു. ശ്രീമൂലംചന്ത^-പാമ്പേറ്റുകുളം പാതയിൽനിന്ന് സ്റ്റേഡിയത്തിലേക്ക് പാത നിർമിച്ചതിന് ഒരു ലക്ഷം രൂപ ചെലവായി. രണ്ടേക്കർ 63 സെൻറ് സ്ഥലം ഇതിനകം മണ്ണിട്ട് നികത്തി. തുടർന്നുള്ള ബജറ്റുകളിലും സ്റ്റേഡിയത്തിെൻറ കാര്യം അധികൃതർ മറന്നില്ല. എന്നാൽ, ലക്ഷങ്ങളുടെ കണക്കുകൾ കടലാസിൽ മാത്രമായി എന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.