മല്ലപ്പള്ളി: കോട്ടാങ്ങൽ ജങ്ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരമായില്ല. റോഡിെൻറ ഇരുവശത്തും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിനു പ്രധാന കാരണം. മൂന്ന് റോഡുകൾ സംഗമസ്ഥലവും കൊടുംവളവുമായതിനാൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം രണ്ട് വാഹനം കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ഉടമസ്ഥൻ വന്ന് മാറ്റുന്നത് വരെ കാത്തുകിടക്കേണ്ട ഗതികേടിലാണ്. റോഡിെൻറ വീതിക്കുറവും ഇറങ്ങി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും വാഹനങ്ങൾ കടന്നുപോകുന്നതിനു തടസ്സമാകുന്നുണ്ട്. പാർക്കിങ്ങിന് പ്രത്യേകം സൗകര്യമില്ലാത്തതിനാൽ ഓട്ടോകളും മറ്റും റോഡ് വശങ്ങളിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. ചില വ്യാപാരസ്ഥാപനങ്ങളിലെ വിൽപന വസ്തുക്കൾ റോഡിലേക്ക് ഇറക്കിവെച്ചിരിക്കുന്നതും ഗതാഗതതടസ്സം സൃഷ്ടിക്കുന്നുണ്ട്. ജങ്ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.