പന്തളം: അർധരാത്രിയിൽ എം.സി റോഡിൽ വാഹനങ്ങൾക്കുനേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. മൂന്ന് കെ.എസ്.ആർ.ടി.സി ബസിനും പന്തളം സി.ഐയുടെ ജീപ്പിനും നേരെയുമാണ് കല്ലേറ് നടന്നത്. കല്ലേറിൽ പന്തളം സി.ഐക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ 1.30ന് എം.സി റോഡിൽ മുളക്കഴയിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെയാണ് ആദ്യ ആക്രമണമുണ്ടാകുന്നത്. റോഡ് സൈഡിൽനിന്നുള്ള ശക്തമായ കല്ലേറിൽ ബസിെൻറ മുൻവശത്തെ ചില്ലു തകർന്നു. തിരുവനന്തപുരത്തുനിന്ന് മാട്ടുപ്പെട്ടിക്ക് പോയ ബസാണ് കല്ലേറിൽ തകർന്നത്. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞതെന്ന് ബസ് യാത്രക്കാർ പൊലീസിനോട് പറഞ്ഞു. തുടർന്ന് മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥ് സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിനു നേരെ പുലർച്ചെ രണ്ടിന് മാന്തുക ഗ്ലോബ് ജങ്ഷനിൽ കല്ലേറുണ്ടായി. തിരുവനന്തപുരത്തു നിന്ന് കട്ടപ്പനക്ക് വന്ന ബസിെൻറ മുൻഭാഗത്തെ ഗ്ലാസ് കല്ലേറിൽ പൊട്ടി. പി.സി. വിഷ്ണുനാഥ് പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് പന്തളത്തുനിന്ന് സി.ഐ ആർ. സുരേഷിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ സി.ഐ ആർ. സുരേഷ് സഞ്ചരിച്ച പൊലീസ് വാഹനത്തിനു നേരെയും കുളനട രണ്ടാം പുഞ്ചക്ക് സമീപത്തുെവച്ച് കല്ലേറുണ്ടായി. പൊലീസ് വാഹനത്തിെൻറ സൈഡ് ഗ്ലാസ് പൊട്ടി സി.ഐയുടെ കൈയിൽ തെറിച്ചു കയറി പരിക്കുപറ്റി. ഇതിനു മുമ്പുതന്നെ ഇതുവഴി കടന്നു പോയ ലോറിക്കു നേരെയും കല്ലേറുണ്ടായതായി പൊലീസിന് പരാതി കിട്ടി. കല്ലേറിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. പൊലീസ് എം.സി റോഡിൽ പരിശോധന നടത്തുന്നതിനിടെ കുളനട ജങ്ഷനു സമീപം തിരുവനന്തപുരത്തുനിന്ന് ചിറ്റൂരിലേക്ക് വന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിനു നേരെയും കല്ലേറുണ്ടായി. കല്ലേറിൽ ബസിെൻറ പുറകിലെ ഗ്ലാസ് പൂർണമായും തകർന്നു. കഴിഞ്ഞ ഒരാഴ്ചയായി എം.സി റോഡിൽ വാഹനങ്ങൾക്കു നേരെ ആക്രമണമുണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു. പുലർച്ചെ ഒന്നിനും മൂന്നിനുമിടയിലാണ് ആക്രമണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ വിനോദയാത്ര സംഘത്തിനു നേരെയും ആക്രമണമുണ്ടായി. ബൈക്കിലെത്തുന്ന സംഘം വാഹനങ്ങൾക്കു മുന്നിൽ നിർത്തിയ ശേഷമാണ് കല്ലേറു നടത്തുന്നതെന്ന് പൊലീസ് പറയുന്നു. അന്വേഷണം ഉൗർജിതമാക്കിയതായി ഡിവൈ.എസ്.പി എസ്. റഫീഖ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ചിലർ പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.