റാന്നി: കൃഷി നശിപ്പിക്കാൻ കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപന്നികളെ പ്രതിരോധിക്കാനുള്ള പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് രൂപം നൽകി. ഇതിനായി 50 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ നീക്കിെവച്ചു. ടിൻഷീറ്റുകൾ ഉപയോഗിച്ച് കൃഷിയിടത്തിനു ചുറ്റും ജനപങ്കാളിത്തത്തോടെ വേലികൾ നിർമിക്കാനുള്ളതാണ് പദ്ധതി. കാട്ടുപന്നി ശല്യം തടയുന്നതിനായി ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്ത് തുക നീക്കിെവക്കുന്നത്. കാട്ടുപന്നിയുടെ ശല്യം ഏറെയുള്ള വനമേഖലയോടു ചേർന്ന പ്രദേശങ്ങൾക്കാണ് പദ്ധതിയിൽ മുൻഗണന നൽകുക. ഇതിനായി ഗുണഭോക്തൃ വിഹിതമായി നിശ്ചിത തുക അടക്കേണ്ടിവരും. ബാക്കിവരുന്ന തുകയാണ് ബ്ലോക്ക് പഞ്ചായത്ത് നൽകുക. വനമേഖലയിലും അല്ലാത്ത സ്ഥലങ്ങളിൽ പോലും കൃഷിയിടങ്ങളിൽ കാട്ടുപന്നി ശല്യം ഏറിയതോടെയാണ് പദ്ധതിക്ക് രൂപം നൽകാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്. പദ്ധതി വിജയിക്കുമെന്ന് കണ്ടാൽ വരും വർഷങ്ങളായി കൂടുതൽ തുക ഇതിനായി നീക്കിെവക്കാനും ആലോചനയുണ്ട്. കൃഷിയിടത്തിനു ചുറ്റും വേലി സ്ഥാപിച്ച് കൃഷിയെ സംരക്ഷിച്ച് കർഷകന് ഗുണം ചെയ്യുകയാണ് ലക്ഷ്യമെന്ന് പ്രസിഡൻറ് ഗിരിജ മധു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.