പത്തനംതിട്ട: നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സെൻട്രൽ ജങ്ഷൻ ഭാഗത്താണ് കുരുക്ക് കൂടുതൽ അനുഭവപ്പെടുന്നത്. മാർക്കറ്റ് ദിവസമായ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വലിയ തിരക്കാണ് സെൻട്രൽ ജങ്ഷനിൽ ഉണ്ടാകുന്നത്. കോഴഞ്ചേരി ഭാഗത്തേക്കുള്ള ബസുകൾ സെൻട്രൽ ഭാഗത്തുകൂടി പോകുന്നതാണ് കുരുക്കിന് പ്രധാന കാരണം. കൂടാതെ റോഡുകളിലെ അനധികൃത പാർക്കിങ്ങും പ്രതിസന്ധിക്കിടയാക്കുന്നു. മാർക്കറ്റ് ദിവസങ്ങളിൽ മിക്ക വാഹനങ്ങളും റോഡരികിൽ പാർക്ക് ചെയ്യുകയാണ്. പൊലീസ് സ്റ്റേഷൻ റോഡ്, പോസ്റ്റ് ഒാഫിസ് റോഡ്, ടി.കെ റോഡ് എന്നിവിടങ്ങളിലെല്ലാം വാഹന പാർക്കിങ് ഗതാഗത തടസ്സം ഉണ്ടാകുന്നുണ്ട്. റോഡിെൻറ ഇരുഭാഗത്തുമാണ് പാർക്കിങ്. നോ പാർക്കിങ് മേഖലകൾപോലും വാഹനങ്ങൾ ൈകയടക്കിയിരിക്കുകയാണ്. ടി.കെ റോഡിൽ ജനറൽ ആശുപത്രി ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻവരെ മിക്ക സമയത്തും വാഹനക്കുരുക്ക് ഉണ്ടാകാറുണ്ട്. കലക്ടറേറ്റ് പടിക്കൽ നടക്കുന്ന സമരങ്ങൾ ടി.കെ റോഡിലെ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ജനറൽ ആശുപത്രി പടിക്കൽ ആംബുലൻസ് ഉൾപ്പെടെയുള്ളവ റോഡിലേക്ക് ഇറക്കിയാണ് പാർക്ക് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.