അടൂർ: പ്രാചീന രാജഭരണകാലത്തിൽ പട്ടിക വർഗക്കാരെൻറ എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിച്ചവർ തന്നെ ആധുനിക ഭരണക്രമത്തിൽ ഭക്ഷണത്തിനു വിലക്കേർപ്പെടുത്തുന്നത് ഫാഷിസ ഭരണത്തിെൻറ ഫലമാണെന്ന് ഭാരതീയ പ്രോഗ്രസിവ് സിദ്ധനർ സൊസൈറ്റി അടൂർ താലൂക്ക് യൂനിയൻ ആരോപിച്ചു. പട്ടിക ജാതി-വർഗ വിദ്യാർഥികളുടെ ലംപ്സം ഗ്രാൻറും സ്റ്റൈപൻഡും വർധിപ്പിക്കുക, സ്പെഷൽ റിക്രൂട്മെൻറ് നടപ്പാക്കുക, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് ഒരേക്കർ കൃഷി ഭൂമി വീതം നൽകുക, ബാങ്ക് വായ്പ കുടിശ്ശിക എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി രാജൻ പടനിലത്ത് ഉദ്ഘാടനം ചെയ്തു. ശിവാനന്ദൻ അധ്യക്ഷതവഹിച്ചു. കൊച്ചുചെറുക്കൻ ചൂരക്കോട്, അനിൽ പനവിള, ശിവദാസൻ കുറുമ്പകര, രാജു കുറുമ്പകര, തുളസി ഇരവിഞ്ചിറ എന്നിവർ സംസാരിച്ചു. മോഹനൻ ചൂരക്കോട് സ്വാഗതവും രാജൻ പി. ചൂരക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.