പത്തനംതിട്ട: ജില്ലയിലെ ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കലക്ടർ ആർ. ഗിരിജ. കലക്ടറേറ്റിൽ ചേർന്ന സമിതി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ക്രഷുകളിലെ ബാലസേവികമാർ കുഞ്ഞുങ്ങളുടെ സംരക്ഷണം പൂർണമായി ഉറപ്പുവരുത്തണം. അട്ടത്തോട് ക്രഷിെൻറ പ്രവർത്തനം പുനഃസ്ഥാപിക്കാൻ പുതിയ ബാലസേവികയെ നിയമിക്കാൻ തീരുമാനമായി. പത്തനംതിട്ട ജനറൽ ആശുപത്രിയോടനുബന്ധിച്ച അമ്മത്തൊട്ടിലിെൻറ സാങ്കേതിക തകരാറുകൾ പരിഹരിച്ചതായി ബന്ധപ്പെട്ടർ അറിയിച്ചു. അമ്മത്തൊട്ടിലിെൻറ ശുചീകരണം നടത്താൻ നഗരസഭക്ക് നിർദേശം നൽകും. ജില്ലയിലെ കുട്ടികൾക്ക് ലിറ്റിൽ തിയറ്റർ എന്നപേരിൽ നാടക പരിശീലനം നൽകും. ഇതിന് ജില്ലയിൽ ഒരു സ്ഥാപനം ആരംഭിച്ച് 50 കുട്ടികൾക്ക് എല്ലാ ഞായറാഴ്ചകളിലും പരിശീലനം നൽകും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിർദേശം ലഭിക്കുന്ന മുറക്ക് കുട്ടികൾക്ക് സഹവാസക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനമായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ്. നന്ദിനി, കോന്നി അഡീഷനൽ സി.ഡി.പി.ഒ ടി.ആർ. ഷീലാകുമാരി, എ.ഡി.സി കെ. രശ്മിമോൾ, ആർ. ഭാസ്കരൻ നായർ, സരസമ്മ നടരാജൻ, എം.എസ്. ജോൺ, കെ.കെ. വിജയകുമാർ, പി.കെ. അനിൽകുമാർ, എസ്. രവിശങ്കർ, ജി. പൊന്നമ്മ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.