പത്തനംതിട്ട: ജില്ല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് തുക അനുവദിച്ചില്ലെന്ന വാദം അടിസ്ഥാനരഹിതമെന്ന് മുൻ എം.എൽ.എ കെ. ശിവദാസൻ നായർ. സിന്തറ്റിക് ട്രാക് നിർമിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 10 കോടി വകയിരുത്തിയിട്ടുണ്ട്. തുടർന്നാണ് ഉദ്യോഗസ്ഥരെത്തി സ്റ്റേഡിയം പരിശോധിച്ചത്. തുടർന്ന് വിശദമായ എസ്റ്റിമേറ്റും പ്ലാനും തയാറാക്കി. പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ച് തുടർന്ന് ഭരണാനുമതിയും അന്തിമാനുമതിയും നൽകിയതാണ്. തുടർന്നുള്ള വർഷങ്ങളിൽ കായിക വകുപ്പിെൻറ പദ്ധതിതുകയിൽനിന്ന് ചെലവ് ചെയ്യാനുള്ള ഉത്തരവും ഇറക്കിയിട്ടുണ്ട്. ഈ ഉത്തരവ് പത്തനംതിട്ട നഗരസഭയെ ഔദ്യോഗികമായി അറിയിച്ചു. സിന്തറ്റിക് ട്രാക്കിെൻറ പണിയുടെ നിർവഹണച്ചുമതല സിൽക്കിനെ (സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള) ചുമതലപ്പെടുത്തി. കഴിഞ്ഞ മാർച്ച് 31ന് നഗരസഭ സിൽക്കുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് രേഖകൾ നഗരസഭയിൽ കാണും. പദ്ധതിക്ക് പണം അനുവദിച്ചില്ലെന്ന പ്രചാരണം നടത്തി പദ്ധതി അട്ടിമറിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്ന് ശിവദാസൻ നായർ ആരോപിച്ചു. ഇത് കായിക വികസനത്തെ തകർക്കാനും പത്തനംതിട്ട നഗരത്തോട് കാട്ടുന്ന അവഗണനയായും മാത്രമേ കാണാൻ കഴിയൂവെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.