കോഴഞ്ചേരി: മഴക്കാലമായതോടെ കോഴഞ്ചേരി ടൗൺ മധ്യത്തില്‍ ഓടകള്‍ നിറഞ്ഞും പൈപ്പുകള്‍ പൊട്ടിയും മാലിന്യം നിറഞ്ഞു. ചന്തക്കടവു മുതല്‍ സി. കേശവന് സ്ക്വയര്‍, പൊയ്യാനില്‍ പ്ലാസവരെ ഭാഗങ്ങളിലാണ് കാല്‍നടപോലും അസാധ്യമാക്കി കക്കൂസ് മാലിന്യം ഉള്‍പ്പെടെ റോഡിലൂടെ ഒഴുകുന്നത്. ജില്ല ആശുപത്രിയില്‍നിന്നുള്ള മാലിന്യവും ഇതില്‍പെടും. യഥാസമയം ഓടകള്‍ വൃത്തിയാക്കാത്തത് മൂലമാണ് മാലിന്യം നിറയാന്‍ കാരണമായത്. ടൗണിലെ താഴ്ന്ന പ്രദേശമായ സി. കേശവന് സ്ക്വയറിന് സമീപം ഓടനിറഞ്ഞ് ചളിവെള്ളം സംസ്ഥാനപാതയിലേക്ക് ഒഴുകിയെത്തി. വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കാല്‍നടക്കാര്‍ ബുദ്ധിമുട്ടിലാണ്. പി.ഡബ്ല്യു.ഡി റോഡിന് സമീപമുള്ള ഓടകളിലേക്കാണ് പലയിടത്തും കക്കൂസിലെ പൈപ്പുകളും തുറന്നുവെച്ചിരിക്കുന്നതെന്ന് പറയുന്നു. ഈ മാലിന്യവും വെള്ളത്തിലൂടെ ഒഴുകി റോഡില്‍ അടിഞ്ഞുകൂടുകയാണ്. പരാതി ലഭിച്ചതോടെ ചൊവ്വാഴ്ച വൈകുന്നേരം ഓട വൃത്തിയാക്കാൻ ശ്രമം ആരംഭിച്ചു. കോഴഞ്ചേരി പഞ്ചായത്തിെൻറ ഇടപെടലിനെത്തുടര്‍ന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ പരിശോധന നടത്തി. ഓടയോടുചേര്‍ന്ന് ഉണ്ടായിരുന്ന പഴയ കിണര്‍ തുറന്ന് പരിശോധിച്ച് മലിനജലം ഒഴുക്കാൻ നടപടി തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.