റാന്നി: മുക്കാലുമൺ അമ്മച്ചിക്കാട് മൈലാടുംപാറയോടുചേർന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് വൻ ക്രഷർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിരോധസമിതിക്ക് രൂപം നൽകി. പരിസ്ഥിതി പ്രാധാന്യമുള്ള മൈലാടുംപാറ ലക്ഷ്യമിട്ടാണ് ക്രഷറിനുവേണ്ടി നടപടി നീക്കുന്നത്. പഴവങ്ങാടി പഞ്ചായത്തിൽ കാഞ്ഞിരത്താമല വാർഡിലെ മുക്കാലുമൺ പുലിയുള്ള് േമഖലയിൽ മാത്രം എേട്ടാളം പാറമട പ്രവർത്തിച്ചിരുന്നു. നാടിന് ഭീഷണിയായതോടെ ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ഇവ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. സ്വകാര്യവ്യക്തിയുടെ കൈവശമുള്ള സ്ഥലം പാട്ടത്തിനെടുത്താണ് ക്രഷറിന് നീക്കം നടക്കുന്നത്. ഇത് സർക്കാർവക സ്ഥലമായിരുെന്നന്ന് ആരോപണമുണ്ട്. സമീപത്തെ വീടുകൾക്ക് ഭീഷണിയായ ഖനനം നീരുറവകൾ വറ്റാനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. ജനകീയസമിതി രൂപവത്കരണത്തിൽ വാർഡ് അംഗം ബെറ്റ്സി കെ. ഉമ്മൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനിത അനിൽകുമാർ, എത്സി മാത്യു, അഡ്വ. സാബു െഎ. കോശി, എ.വി. മാത്യു, ഡോ. വർഗീസ് മാത്യു, ഡോ. വർഗീസ് ഫിലിപ്, വി.ആർ. സദാശിവൻ, ടി.വി. മാത്യു, ജോർജ് ഫിലിപ് എന്നിവർ സംസാരിച്ചു. അനിത അനിൽകുമാർ, ബെറ്റ്സി കെ. ഉമ്മൻ, എത്സി മാത്യു എന്നിവർ രക്ഷാധികാരികളായും അഡ്വ. സാബു കോശി പ്രസിഡൻറായും എ.വി. മാത്യു, എ.എൻ. ജനാർദനൻ നായർ, വി.ആർ. സദാശിവൻ എന്നിവർ വൈസ് പ്രസിഡൻറുമാരായും ജോൺ വർഗീസ് സെക്രട്ടറിയായും ഡോ.വർഗീസ് ഫിലിപ്, പ്രസാദ് തുലാമണ്ണിൽ, ജയ്ക്കബ് പീറ്റർ എന്നിവർ ജോയൻറ് സെക്രട്ടറിമാരായും സി.ജെ. ഫിലിപ് ട്രഷററുമായാണ് ജനകീയസമിതി രൂപവത്കരിച്ചത്. ഞായറാഴ്ച മൂന്നിന് ജനകീയകൂട്ടായ്മ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.