പത്തനംതിട്ട: റിങ് റോഡിൽ നട്ട വൃക്ഷത്തൈകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. പരിസ്ഥിതി ആഘോഷപരിപാടികളുടെ ഭാഗമായിപ്പോലും ഇവ സംരക്ഷിക്കാൻ ആരും തയാറായില്ല. നഗരസഭയും ഇത് കണ്ടമട്ടില്ല. ഹരിതവത്കരണം പദ്ധതിയുടെ ഭാഗമായി രണ്ടു വർഷം മുമ്പ് നഗരസഭയാണ് ഇവ വെച്ചുപിടിപ്പിച്ചത്. തൈ സംരക്ഷിക്കാനായി ട്രീഗാർഡും സ്ഥാപിച്ചിരുന്നു. എന്നാൽ, നട്ടുകഴിഞ്ഞ് ആരും ഇത് ശ്രദ്ധിക്കാത്ത സ്ഥിതിയാണ്. വൃക്ഷൈത്ത കാടുമൂടിയും ട്രീഗാർഡുകൾ ഇളകിയും കിടക്കുന്നു. കാടുമൂടിക്കിടക്കുന്നതിനാൽ നട്ട തൈകൾക്ക് വളരാനുള്ള അവസരവും ഇല്ലാതായി. സ്േറ്റഡിയം ഭാഗത്താണ് തൈകൾ നശിച്ചു കിടക്കുന്നത്. തിങ്കളാഴ്ച പരിസ്ഥിതി ദിനത്തിലും സ്റ്റേഡിയം ഭാഗത്ത് കുറെ വൃക്ഷത്തൈകൾ സന്നദ്ധസംഘടനകൾ പുതിയതായി നട്ടിട്ടുണ്ട്. ഇവക്കും ഇതേ അവസ്ഥതെന്നയാകും ഉണ്ടാകാൻ പോകുന്നത്. നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ തൈകൾ തിന്നു നശിപ്പിക്കയും ചെയ്യുന്നുണ്ട്. റിങ്റോഡിൽ കന്നുകാലി ശല്യം രൂക്ഷമാണ്. റിങ് റോഡരികിൽ നട്ടുപിടിച്ചിച്ചിട്ടുള്ള ചെടികളും വേണ്ടത്ര പരിചരണം ഇല്ലാതെ കാടുകയറി നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.