തിരുവല്ല: പെരുമഴയും എം.സി റോഡ് നിർമാണവും തിരുവല്ലയിൽ വാഹനയാത്രക്കാർക്ക് ദുരിതം വിതക്കുന്നു. വാഹനങ്ങൾ നഗരത്തിലെത്തേണ്ട സമാന്തരപാതകൾ സഞ്ചാരയോഗ്യമല്ലാത്തതും എം.സി റോഡിൽ നിർമാണത്തിന് വേഗതയില്ലാത്തതുമാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. മുത്തൂർ ജങ്ഷനിൽ നിന്ന് കിഴക്കോട്ട് കുറ്റൂർ റെയൽവേ മേൽപാലത്തിലേക്ക് പോകേണ്ട റോഡിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ എത്തുന്നതും ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ സമാന്തര റോഡ് പ്രധാന റോഡായി മാറിയതും യാത്രാക്ലേശം ഇരട്ടിപ്പിക്കുന്നു. െചാവ്വാഴ്ച ലോഡുമായി വന്ന മിനി വാൻ ആക്സിൽ ഒടിഞ്ഞ് റോഡിെൻറ മധ്യഭാഗത്ത് കുരുങ്ങിയത് മണിക്കൂറുകൾ തിരുവല്ലയിലേക്കള്ള ഗതാഗതത്തെ ബാധിച്ചു. മുമ്പ് പന്നിക്കുഴി പാലവും പരിസരവുമാണ് റോഡ് നിർമാണം മൂലം തിരുവല്ലയിൽ എന്നും കുരുക്കിൽപെട്ടിരുന്നതെങ്കിൽ ഇപ്പോൾ രാമഞ്ചിറമുതൽ മുത്തൂർ എൻ.എസ്.എസ് ജങ്ഷൻവരെയാണ് ഗതാഗതത്തിന് തടസ്സം. തിരുവല്ല െറസ്റ്റ് ഹൗസിനു മുന്നിലും മുത്തൂർ ആൽത്തറ ജങ്ഷനിലും രണ്ട് വലിയ കലുങ്കുകൂടി പൂർത്തിയാക്കാനുണ്ട്. കാലവർഷം ശക്തിപ്പെട്ടതോടെ യാത്രദുരിതവും ഇരട്ടിച്ചു. സർക്കാർ അവധികളിലും ഹർത്താൽ പോലുള്ള ഘട്ടത്തിലും ഞായറാഴ്ചകളിലും റോഡ് നിർമാണം നടത്താറില്ല. പകൽ ഒഴിവാക്കി പട്ടണങ്ങളിലെങ്കിലും രാത്രി നിർമാണം നടത്തിയാൽ വേഗതകൂട്ടി ദുരിതം കുറക്കാമെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.