അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് സ്ഥലപരിമിതി ഉള്ളപ്പോഴും ഇവിടത്തെ ഇരുനില കെട്ടിടം ഒരുവർഷത്തിലേറെയായി പൂട്ടിക്കിടക്കുന്നു. വി.വി. രാഘവൻ, ജെ. ചിത്തരഞ്ജൻ എന്നിവരുടെ എം.പി ഫണ്ടുപയോഗിച്ച് നിർമിച്ച ബ്ലോക്കിെൻറ മുകളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടമാണ് അനാഥമായത്. കുട്ടികളുടെ പ്രത്യേക വാർഡും െറസിഡൻറ്സ് മെഡിക്കൽ ഓഫിസർക്ക് ക്വാർട്ടേഴ്സും അടങ്ങുന്ന കെട്ടിടത്തിെൻറ ഉദ്ഘാടനം നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഫെബ്രുവരി ഒടുവിൽ തിരക്കിട്ടു ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചിറ്റയം ഗോപകുമാർ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്ത്. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. എം.പി ഫണ്ടുപയോഗിച്ചു നിർമിച്ചിരുന്ന താഴത്തെ നില അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. രണ്ടാം നിലയിൽ കെട്ടിടം നിർമിക്കാൻ താഴത്തെ നില ആശുപത്രിയുടെ പ്രധാന സമുച്ചയത്തിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുവർഷം മുമ്പ് ഒഴിഞ്ഞതാണ്. രണ്ടു നിലയിലും കട്ടിലുകളും കിടക്കകളും മറ്റും സജ്ജീകരിച്ചിട്ടില്ല. ആശുപത്രി കവാടത്തിെൻറ ഇടതുവശത്തെ പേ വാർഡിെൻറ അഞ്ച് മുറികൾ കൈവശപ്പെടുത്തിയാണ് സൂപ്രണ്ട്, ലേ സെക്രട്ടറി, പി.ആർ.ഒ, ഭരണവിഭാഗം, ആരോഗ്യവിഭാഗം എന്നിവ പ്രവർത്തിക്കുന്നത്. ഇടുങ്ങിയ വരാന്തയിൽനിന്നും തറയിലിരുന്നുമാണ് രോഗികൾ പരിശോധനക്ക് ഉൗഴം കാക്കുന്നത്. ഒ.പി വിഭാഗത്തിൽ വരാന്തക്ക് ഇരുവശവുമാണ് പരിശോധന മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. ഫാർമസിയും ഇവിടെയാണ്. ഇത്രയും ബുദ്ധിമുട്ടുകൾക്കിടയിലാണ് പണി പൂർത്തിയാക്കിയ കെട്ടിടം തുറക്കാതെ അധികൃതരും ജനപ്രതിനിധികളും അനാസ്ഥ കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.