പത്തനംതിട്ട: മധുമലയിൽ ബിവറേജസ് ഒൗട്ട്ലറ്റിനെതിരായ നാട്ടുകാരുടെ സമരം തുടരുന്നു. ലോഡ് ഇറക്കാൻ വന്ന ലോറി ഇപ്പോഴും അവിടെത്തന്നെ ഉള്ളതിനാൽ നാട്ടുകാർ ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ്. അമ്പതോളം സ്ത്രീകളും നൂറോളം പുരുഷന്മാരും ഇപ്പോഴും സമരത്തിനുണ്ട്. തോന്ന്യാമല മാർത്തോമ പള്ളി വികാരി സോജി ഇടപെട്ട് ബിവറേജസ് കോർപറേഷെൻറ ബ്രാഞ്ച് മാനേജറുമായി ചർച്ച നടത്തിയെങ്കിലും അവർ വഴങ്ങാൻ തയാറായില്ല. അതേസമയം, ഏതുസമയവും ലോഡ് ഇറക്കാനുള്ള നീക്കത്തിലാണ് ബിവറേജസുകാർ. പൊലീസ് ഇകാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചില്ല. പത്തനംതിട്ട സി.െഎയും എസ്.െഎയും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.