പത്തനംതിട്ട: ജില്ലയിൽ വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് സി.പി.എം സഹായഹസ്തമൊരുക്കുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 900 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പ ധനസഹായ പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട സഹായം നൽകാൻ ജില്ലയിലെ ബാങ്കുകൾ ഇനിയും തയാറായിട്ടില്ല. പദ്ധതിയുടെ ഗുണഭോക്താക്കൾ ബാങ്കുകളെ സമീപിക്കുമ്പോൾ വ്യക്തമായ വിവരങ്ങൾ നൽകി സർക്കാർ പദ്ധതിയുടെ സഹായം ജനങ്ങൾക്കെത്തിക്കാൻ ബാങ്കുകൾ തയാറാകണമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ആവശ്യപ്പെട്ടു. വായ്പ എടുത്ത ഗുണഭോക്താക്കളെ സഹായിക്കുന്നതിന് ഇൗ മാസം 14ന് പത്തനംതിട്ട കോ-ഓപറേറ്റിവ് കോളജിൽ സി.പി.എം ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഹെൽപ് ഡസ്ക് തുറക്കുമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു. പഞ്ചായത്തുതലം വരെ ബാങ്കുകളുമായി ബന്ധപ്പെട്ട് സഹായിക്കാൻ കഴിയുന്ന പ്രവർത്തകരെ സി.പി.എം നിശ്ചയിച്ചു നൽകും. ജില്ലയിൽ വിദ്യാഭ്യാസ വായ്പ എടുത്ത കേരള സർക്കാർ പദ്ധതിയുടെ ഗുണഭോക്താക്കൾ രാവിലെ 10ന് പത്തനംതിട്ട കോ-ഓപറേറ്റിവ് കോളജിൽ നടക്കുന്ന വിദ്യാഭ്യാസ വായ്പ ഗുണഭോക്തൃ സംഗമത്തിൽ പങ്കെടുക്കണമെന്ന് ഹെൽപ് ലൈൻ കോഓഡിനേറ്റർ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ആർ. സനൽകുമാർ അറിയിച്ചു. വിശദാംശങ്ങൾക്കും സഹായങ്ങൾക്കും പ്രാദേശിക സി.പി.എം നേതൃത്വവുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.