പീരുമേട്: യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷഫലം തോട്ടം മേഖലയായ ഏലപ്പാറക്ക് ആഹ്ലാദമായി. ചരിത്രത്തിലാദ്യമായിണ് തോട്ടം മേഖലയിൽനിന്ന് സിവിൽ സർവിസ് എന്ന തിളക്കമാർന്ന സ്വപ്നം ഇരുനൂറ്റി നാൽപത്തിയെട്ടാം റാങ്ക് കരസ്ഥമാക്കി കൈപ്പിടിയിലൊതുക്കിയത് അർജുൻ പാണ്ഡ്യൻ എന്ന ഏലപ്പാറ സ്വദേശി. കർഷകനായ പാണ്ഡ്യനും അംഗൻവാടി ടീച്ചറായ ഉഷാകുമാരിക്കും അവിശ്വസീയമായിരുന്നു മകെൻറ വിജയം. ഉപരിപഠനത്തിനുശേഷം എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുമ്പോഴാണ് അർജുന് സിവിൽ സർവിസ് എന്ന മോഹം മനസിലുദിച്ചത്. ആത്മവിശ്വാസം കൈമുതലാക്കി ജോലി രാജിവെച്ച് തലസ്ഥാനനഗരിയിലെ സിവിൽ സർവിസ് അക്കാദമിയിലെത്തി. വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിൽക്കുന്ന തോട്ടം--കാർഷിക മേഖലയായ പീരുമേട്ടിലായിരുന്നു അർജുെൻറ സ്കൂൾ ജീവിതം. ഏഴാം ക്ലാസുവരെ കുട്ടിക്കാനം സെൻറ് പയസ് സ്കൂളിലും പത്താം ക്ലാസുവരെ പീരുമേട് മരിയഗിരി സ്കൂളിലുമായിരുന്നു പഠിച്ചത്. പിന്നീടുള്ള ഉപരിപഠനം കിളിമാനൂർ ഗവ. സ്കൂളിലും കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലുമായിരുന്നു. രണ്ടാം തവണയാണ് അർജുൻ സിവിൽ സർവിസ് പരീക്ഷയെഴുതുന്നത്. ഇപ്പോൾ തിരുവനന്തപുരത്തുള്ള അർജുൻ തിരികെയെത്തുേമ്പാൾ സ്വീകരണമൊരുക്കാനുള്ള തിരക്കിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.