പെരുമ്പിള്ളിച്ചിറ: മൺെചരാതുകളിൽ വിജ്ഞാനദീപം തെളിച്ച് വെറ്റിലയും അടക്കയും ഗുരുദക്ഷിണ നൽകി നവാഗതർ. പെരുമ്പിള്ളിച്ചിറ സെൻറ് ജോസഫ്സ് യു.പി സ്കൂളിലാണ് പഴയമുടെ നന്മകൾ കലർത്തി സ്കൂൾ പ്രവേശനോത്സവം ആഘോഷിച്ചത്. പുത്തൻ കൂട്ടുകാരെ പൂക്കൾ നൽകി വരവേറ്റു. തുടർന്ന് സ്കൂൾ മാനേജർ ഫാ. ജോസ് കളപ്പുരക്കൽ ദീപം തെളിച്ചു. പൂർവ വിദ്യാർഥികൾ നവാഗതർക്ക് ദീപം കൈമാറിയും മൺെചരാതുകൾ തെളിച്ചു. അധ്യാപകർക്ക് വെറ്റിലയും അടക്കയും ഗുരുദക്ഷിണ നൽകി പാഠപുസ്തകങ്ങൾ കുട്ടികൾ ഏറ്റുവാങ്ങി. നോട്ട് ബുക്കുകൾ നൽകുന്നതിെൻറ ഉദ്ഘാടനം മാനേജർ ടിങ്കിൾ കുര്യൻ നിർവഹിച്ചു. ഇൗവർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ പൂർവവിദ്യാർഥി സജന അലിയാർക്ക് പുരസ്കാരം റിട്ട. ഹെഡ്മിസ്ട്രസ് സി.ജെ. മേരി നൽകി. പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാരവിതരണം പി.ടി.എ പ്രസിഡൻറ് ഷറഫുദ്ദീനും മുൻ പ്രസിഡൻറ് സി.ഇ. മൈതീനും ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.