തൊടുപുഴ: കണ്ണീരും പുഞ്ചിരിയും വിതറി കുരുന്നുകൾ വ്യാഴാഴ്ച വിദ്യാലയമുറ്റത്തേക്ക് പിച്ചവെച്ചു. രക്ഷിതാക്കളുടെ അകമ്പടിയോടെ മധുരം നുണഞ്ഞും കരഞ്ഞുകലങ്ങിയ കണ്ണുമായിട്ടായിരുന്നു കന്നിക്കാരായ പലരുടെയും വരവ്. മാതാപിതാക്കളുടെ കൈപിടിച്ച് നവാഗതരിൽ ചിലരൊക്കെ പ്രാരംഭ ദിനം പ്രവേശനോത്സവപകിട്ടിൽ ഉത്സാഹഭരിതരായി.സ്കൂൾ മുറ്റത്തേക്ക് ഓരോരുത്തരും ആദ്യമായി കടന്നുവന്നത് ഓരോ ഭാവത്തിലായിരുന്നു. അലങ്കാരവും ആൾക്കൂട്ടവും കണ്ട് ചിലർ ആദ്യം ഉറക്കെ കരഞ്ഞു. പിന്നെ അച്ഛെൻറയും അമ്മയുടെയും പിന്നിലേക്ക് ഒളിച്ചുനിന്നു. ഇവരെ മുന്നോട്ട് നീക്കിനിർത്തിയപ്പോൾ കരച്ചിലായി.അതു പതുക്കെ ചിരിയിലേക്ക് മാറി. സ്കൂളിൽനിന്നുള്ള മധുര പലഹാരങ്ങളും ബലൂണുകളും തൊപ്പിയും കിരീടവും മറ്റ് സമ്മാനങ്ങളും ഏറ്റുവാങ്ങി പുതിയ കൂട്ടുകാരോട് കളിയും ചിരിയും ആരംഭിച്ചു. പലരും പുത്തനുടുപ്പും ബാഗും സഹപാഠികളെ കാണിക്കാൻ തിരക്കുകൂട്ടുന്നതും കാണാമായിരുന്നു.മഴ മാറിനിന്നതും അനുഗ്രഹമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.