മല്ലപ്പള്ളി: ഗ്രാമീണ റോഡുകളിൽ ശബ്ദകോലാഹലമുണ്ടാക്കി അമിതവേഗത്തിൽ പായുന്ന ഫ്രീക്കന്മാർക്ക് എട്ടിെൻറ പണികൊടുത്ത് കീഴ്വായ്പൂര് എസ്.ഐ ബി. രമേശനും സംഘവും സൈലൻസർ വേട്ട തുടങ്ങി. നിയമാനുസൃത ശബ്ദത്തിനപ്പുറം പുതിയ സൈലൻസർ ഘടിപ്പിച്ച് കാതടപ്പിക്കുന്ന ശബ്ദത്തിലാണ് പായുന്നത്. ഇത്തരം ഇരുചക്രവാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് സൈലൻസർ അഴിച്ചുെവക്കുകയാണ് ചെയ്യുന്നത്. പിന്നീട് വാഹന ഉടമ സ്റ്റേഷനിൽ മെക്കാനിക്കുമായെത്തി സൈലൻസർ ഘടിപ്പിച്ച് ശബ്ദം ബോധ്യപ്പെടുത്തി കൊണ്ടുപോകാം. പുതിയ നടപടി ഫ്രീക്കന്മാർക്ക് ഇരുട്ടടിയായിരിക്കുകയാണ്. എയർഹോണും പരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ സൈലൻസറുംെവച്ച് അമിതവേഗത്തിൽ ചെറിയ റോഡുകളിൽകൂടി ചീറിപ്പായുന്ന ചെറുപ്പക്കാരിൽ പലർക്കും ലൈസൻസും കാണില്ല. ഇതിനോടകം തന്നെ മുപ്പതോളം വാഹനം പൊലീസ് പിടികൂടി. ഇനിയും ഇതുപോലെയുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.