പുഷ്പമേള: ജൈവപച്ചക്കറി കൃഷിത്തോട്ടം ശ്രദ്ധേയം

തിരുവല്ല: മാരക കീടനാശിനികളും രാസവളങ്ങളും ഇല്ലാതെ ഇതേ കാലാവസ്ഥയിലും അതുല്‍പാദനശേഷിയുള്ള പച്ചക്കറിത്തൈകള്‍ നട്ടുവളര്‍ത്തി നല്ലവിളവെടുക്കാമോയെന്നതിന് ഉത്തരം നല്‍കുകയാണ് തിരുവല്ല പുഷ്പമേളയിലെ ജൈവപച്ചക്കറികൃഷിത്തോട്ടം. തിരുവല്ല ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്മെന്‍റ് സൊസൈറ്റിയും സ്പ്രിങ്ഡേല്‍ സ്പൈസ് ഹൗസും ചേര്‍ന്ന് ഒരുക്കിയ അടുക്കളകൃഷിത്തോട്ടം വേറിട്ടതായി. ഗ്രോബാഗിനുള്ളില്‍ വൈവിധ്യങ്ങളായ ആയിരത്തിലധികം പച്ചക്കറിത്തൈകളാണ് അണിനിരത്തിയത്. തക്കാളി, വെണ്ട, പയര്‍, പാവല്‍, കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, വിവിധയിനത്തിലുള്ള മുളക്, ബ്രോക്കോളി എന്നിവയുമുണ്ട്. വൈറ്റമിന്‍ കെ ധാരാളമായുള്ള കെയ്ല്‍, സെലറി എന്നിവയും മുഖ്യആകര്‍ഷകമാണ്. തിരുവല്ല നഗരസഭ മൈതാനത്ത് ശീതീകരിച്ച പന്തലില്‍ നടക്കുന്ന പുഷ്പമേളയില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പനിനീര്‍ പുഷ്പങ്ങള്‍, ഓര്‍ക്കിഡുകള്‍, മഴവില്‍ റോസ്, മീരാവൈറ്റ്, മീരാ റോസ്, ബ്യൂറോസ്, ഫോര്‍സൈറ്റിയ മഞ്ഞ, വൈറ്റ് ഹോറ എന്നിവ ആകര്‍ഷമാണ്. വൈകീട്ട് ആറിന് കലാസന്ധ്യയും ഉണ്ട്. രാവിലെ മുതല്‍ എട്ടുവരെ നടക്കുന്ന പുഷ്പമേള 30ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.