പത്തനംതിട്ട: കടുത്ത വരള്‍ച്ച നേരിടാന്‍ വാര്‍ഡുകളില്‍ കുടിവെള്ള കിയോസ്കുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ടാങ്കറുകളില്‍ ജലവിതരണം നടത്തണമെന്നും ജില്ല വികസനസമിതി യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ഒരുവാര്‍ഡില്‍ ഒരു കിയോസ്ക് എന്ന നിര്‍ദേശം മലയോര മേഖലകളില്‍ പ്രായോഗികമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭേദഗതി ആവശ്യമാണെന്ന് രാജു എബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കില്‍ പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് ഉപയോഗിച്ച് ടാങ്കറുകളില്‍ കുടിവെള്ളം വിതരണം നടത്താമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ഇക്കാര്യം ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ അറിയിക്കാമെന്ന് അധ്യക്ഷത വഹിച്ച കലക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. മിക്കയിടത്തും പമ്പ് ഹൗസുകളിലെ മോട്ടോറുകള്‍ കേടായതും പ്രശ്നങ്ങള്‍ രൂക്ഷമാക്കിയെന്ന് എം.എല്‍.എമാര്‍ പറഞ്ഞു. ഇത് നന്നാക്കാന്‍ നടപടി വേണം. കീരുകുഴി പാലത്തിന് സമീപം രണ്ടാഴ്ചയിലേറെയായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. തിങ്കളാഴ്ച ഇതിന് പരിഹാരം കാണണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കെ.ഐ.പി, പി.ഐ.പി കനാലുകള്‍ വൃത്തിയാക്കുകയും പുനരുദ്ധരിക്കുന്ന നടപടി വേഗത്തിലാക്കുകയും വേണം. കെ.ഐ.പി കനാല്‍ ഫെബ്രുവരി എട്ടിന് തുറക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാരാമണ്‍ കണ്‍വെന്‍ഷന്‍െറ ഭാഗമായി കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കണമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. റാന്നിയില്‍ 13 സ്ഥലത്തെ പട്ടയവിതരണപ്രശ്നം എത്രയും വേഗം പരഹരിക്കണമെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. ഏനാത്ത് പാലത്തിന്‍െറ കിഴക്കും വടക്കും ഭാഗങ്ങളില്‍ ഇടിഞ്ഞ് താഴ്ന്നഭാഗം നന്നാക്കണമെന്നും അദ്ദേഹം ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കി. പത്തനംതിട്ടയില്‍ ജുഡീഷ്യല്‍ കോംപ്ളക്സ് നിര്‍മിക്കുന്നതിന് നടപടി പുരോഗതിയും മല്ലപ്പുഴശേരിയില്‍ കിണര്‍ വൃത്തിയാക്കാനുള്ള നടപടിയെക്കുറിച്ചും വിവരങ്ങള്‍ അറിയണമെന്ന് വീണ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ഇലന്തൂര്‍ സര്‍ക്കാര്‍ കോളജിനായി ഖാദി ബോര്‍ഡ് വിട്ടുനല്‍കിയ സ്ഥലത്തിന്‍െറ സര്‍വേ നടപടി വേഗത്തിലാക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കോഴഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ ട്രഷറി മാറ്റം വേഗത്തിലാക്കണം. കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡിലെ അപകട മേഖലയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള പരിശോധനയെക്കുറിച്ച് തന്നെ അറിയിച്ചില്ളെന്ന് വീണ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കവിയൂര്‍-ചങ്ങനാശ്ശേരി റോഡ്, കാവുംഭാഗം-ഇടിഞ്ഞില്ലം റോഡ്, തിരുവല്ല ബൈപാസ് എന്നിവയുടെ പണി വേഗം നടത്തണമെന്ന് മന്ത്രി മാത്യു ടി. തോമസിന്‍െറ പ്രതിനിധി അലക്സ് കണ്ണമല പറഞ്ഞു. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, ജില്ല പ്ളാനിങ് ഓഫിസര്‍ കമലാസനന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.