സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് മൂന്നാം സീസണ്‍: ഫൈനല്‍ ഇന്ന്

പത്തനംതിട്ട: രാഷ്ട്രീയക്കാരുടെ റണ്‍വേട്ടയില്‍ പിടിച്ചുനില്‍ക്കാകാതെ അഗ്നിശമന സേന കീഴടങ്ങി. മാധ്യമപ്രവര്‍ത്തകരുടെ പ്രൈം ടൈം റണ്‍റേറ്റിങ് ബാങ്കിനെയും തകര്‍ത്തു. ഫോര്‍ത്ത് എസ്റ്റേറ്റ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ രണ്ടാം ദിവസത്തെ മത്സരത്തില്‍ ഫയര്‍ ഫോഴ്സ് ഇലവനെ തോല്‍പിച്ച് പൊളിറ്റീഷ്യന്‍ ഇലവനും ബാങ്ക് ഇലവനെ പരാജയപ്പെടുത്തി മീഡിയ ഇലവനും സെമിയില്‍ കടന്നു. പ്രസ്ക്ളബ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍, മുസ്ലിയാര്‍ എന്‍ജിനീയറിങ് കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റിന്‍െറ മൂന്നാം പതിപ്പ് ഞായറാഴ്ച സമാപിക്കും. രാവിലെ സെമിഫൈനല്‍ മല്‍സരങ്ങളും വൈകീട്ട് ഫൈനലും നടക്കും. രാജു എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇറങ്ങിയ രാഷ്ട്രീയക്കാരുടെ ടീം 61 റണ്‍സിനാണ് ഫയര്‍ ഫോഴ്സിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പൊളിറ്റീഷ്യന്‍ ഇലവന്‍ നിശ്ചിത എട്ട് ഓവറില്‍ നാലു വിക്കറ്റിന് 103 റണ്‍സെടുത്തു. പൊളിറ്റീഷ്യന്‍ ടീമില്‍ മുഴുവന്‍ സമയവും ഫീല്‍ഡിങ്ങില്‍ നിന്ന രാജു എബ്രഹാം എം.എല്‍.എയാണ് അവസാന ഓവര്‍ എറിഞ്ഞത്. വിക്കറ്റൊന്നും നേടാനായില്ളെങ്കിലും നിര്‍ണായക ഓവറില്‍ 10 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. രണ്ടാമത്തെ മത്സരത്തില്‍ മീഡിയ ഇലവന്‍ 23 റണ്‍സിനാണ് ബാങ്ക് ഇലവനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ എട്ട് ഓവറില്‍ അഞ്ചു വിക്കറ്റിന് 102 റണ്‍സെടുത്തു. അവസാന ഓവറില്‍ മാത്രം 34 റണ്‍സ് നേടി. രാവിലെ നടന്ന മത്സരത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍ എന്നിവര്‍ ടീമുകളെ പരിചയപ്പെട്ടു. ഇന്നത്തെ മത്സരങ്ങള്‍: ഒന്നാം സെമി (പൊളിറ്റീഷ്യന്‍ ഇലവന്‍-മീഡിയ ഇലവന്‍) -8.00, രണ്ടാം സെമി (പൊലീസ് ഇലവന്‍-പോസ്റ്റല്‍ ഇലവന്‍) -9.00, ഫൈനല്‍ -3.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.