പന്തളം: എം.സി റോഡില്‍ മുളക്കുഴ വില്ളേജ് ഓഫിസിനു സമീപത്തെ കൊടുംവളവ് അപകട മേഖലയും മരണത്തുരുത്തുമാകുന്നു. ബുധനാഴ്ച രാത്രി ഇരുചക്രവാഹന യാത്രികന്‍ കാറിടിച്ചു മരിച്ചതാണ് ഏറ്റവും അവസാനം നടന്ന അപകടവും മരണവും. മുളക്കുഴ ചടയന്‍പറമ്പില്‍ ശശിയുടെ മകന്‍ വിഷ്ണുവാണ് (27) മരിച്ചത്. റോഡിന്‍െറ അശാസ്ത്രീയ നിര്‍മാണവും എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ പറ്റാത്ത തരത്തിലുള്ള വളവും അപകടത്തിന്‍െറ തോത് വര്‍ധിപ്പിക്കുന്നു. റോഡിന്‍െറ പടിഞ്ഞാറ് ഭാഗം ഉയര്‍ന്നും കിഴക്കു ഭാഗം താഴ്ന്നും സ്ഥിതിചെയ്യുന്ന ചരിഞ്ഞ റോഡാണ് ഇവിടെയുള്ളത്. ഇരുചക്രവാഹനയാത്രക്കാരടക്കം റോഡിന്‍െറ ഉയര്‍ന്നഭാഗം ഒഴിവാക്കി ഓടിക്കാന്‍ ശ്രമിക്കുന്നതും അപകട സാധ്യത കൂട്ടുന്നുണ്ട്. രാത്രിയില്‍ എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ പറ്റാത്ത വളവുകളാണ് ഇവിടെയുള്ളത്. അടുത്തസമയത്തു നടന്ന അപകടങ്ങളും രാത്രിയായിരുന്നു. ഓണത്തിരക്കിനിടയില്‍ ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടറും മുളക്കുഴ സ്വദേശിയുമായ യുവാവ് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരണം സംഭവിച്ചിരുന്നു. ഈ അപകടവളവിനു തന്നെ റോഡിന്‍െറ പടിഞ്ഞാറ് ഭാഗത്തായി പ്രവര്‍ത്തിക്കുന്ന തടിമില്ലിനു മുന്നില്‍ പകലും രാത്രിയിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും തടിമില്ലിലേക്ക് എത്തിക്കുന്ന തടികള്‍ റോഡുവക്കില്‍ കൂട്ടിയിടുന്നതും അപകടസാധ്യത വര്‍ധിക്കുന്നു. വളവിനു തൊട്ടടുത്തുനിന്ന് കള്ളുഷാപ്പില്‍നിന്ന് മദ്യപിച്ച് പുറത്തിറങ്ങുന്നവര്‍ അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നതും അപകടത്തിന് തോത് കൂട്ടുന്നു. അടുത്ത സമയത്തു തന്നെ മുളക്കുഴ സ്വദേശിയായ ഒരു യുവാവ് മരണപ്പെടുകയും ചെയ്തിരുന്നു. പകല്‍ തടിമില്ലില്‍ തടി അറുക്കുന്നതിന്‍െറ പൊടിപടലങ്ങള്‍ ഇരുചക്രവാഹന യാത്രക്കാരുടെ കണ്ണില്‍ വീഴുന്നതും അപകടങ്ങള്‍ സംഭവിക്കുന്നതും സാധാരണമാണ്. രാത്രിയില്‍ ഈ വളവിനു സമീപം കൂട്ടം കൂടി നില്‍ക്കുന്നവരും അപകടസാധ്യത കൂട്ടുന്നു. പലപ്പോഴും വാഹനയാത്രക്കാരും ചെറുവാഹനങ്ങളും അമിതവേഗത്തിലത്തെുന്നത് മറ്റുവാഹനങ്ങള്‍ ഗൗനിക്കാറില്ല. നിരന്തരം അപകടമേഖലയായിട്ടും ഇവിടെ സൂചന ബോര്‍ഡുകളോ അമിതവേഗം നിയന്ത്രിക്കാന്‍ സംവിധാനമോ ഇല്ല. മരണക്കുരുക്കായ മുളക്കുഴയിലെ കൊടുംവളവിലെ അപകടങ്ങള്‍ കുറക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.