ബി.ജെ.പി പ്രതിഷേധ പ്രകടനവും യോഗവും നടത്തി

അടൂര്‍: ബി.ജെ.പി ജാഥക്കുനേരെ കാസര്‍കോട് നടന്ന സി.പി.എം അക്രമത്തിനെതിരെ ബി.ജെ.പി അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ പ്രകടനവും യോഗവും നടത്തി. നിയോജകമണ്ഡലം പ്രസിഡന്‍റ് കോടുമണ്‍ ആര്‍. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ നെടുമ്പള്ളില്‍, രൂപേഷ് അടൂര്‍, പൊരിയക്കോട് വിജയകുമാര്‍, രാജേഷ് തെങ്ങമം, പ്രസാദ് കിണറുവിള, രാജമ്മ കുഞ്ഞമ്മ, ഗോപകുമാര്‍ മിത്രപുരം, അജിത്കുമാര്‍, ജി. ഹരിണ്‍, അരുണ്‍കുമാര്‍, സജീഷ്, ശശിധരകുറുപ്പ്, മനോജ്, അനില്‍കുമാര്‍, ഗണേഷ് പഴകുളം, രതി ബിജു, ലീലാമ്മാള്‍ എന്നിവര്‍ സംസാരിച്ചു. ബി.ജെ.പി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഏനാത്ത് പ്രകടനവും യോഗവും നടത്തി. ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്‍റ് പ്രസാദ് കിണറുവിള ഉദ്ഘാടനം ചെയ്തു. അനില്‍ ഏനാത്ത് അധ്യക്ഷത വഹിച്ചു. രാജമ്മ, രമേശ് കടിക, കണ്ണന്‍, ഗീത മനോജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.