അടൂര്‍ നഗരസഭക്ക് വിട്ടുനല്‍കിയ സ്ഥലം സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന്

അടൂര്‍: അടൂര്‍ നഗരസഭ കാര്യാലയവും ടൗണ്‍ഹാളും നിര്‍മിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ വിട്ടുനല്‍കിയ സ്ഥലത്ത് നിര്‍ദിഷ്ട കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ തയാറാകാത്ത നഗരസഭ അധികൃതരുടെ നടപടിയില്‍ ആര്‍.എസ്.പി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഈ സ്ഥലത്ത് നഗരസഭ കാര്യാലയവും ടൗണ്‍ഹാളും നിര്‍മിച്ചില്ളെങ്കില്‍ വിട്ടുനല്‍കിയ സര്‍ക്കാര്‍ സ്ഥലം തിരിച്ചെടുത്ത് നഷ്ടപരിഹാരം നഗരസഭ അധികൃതരുടെ പക്കല്‍നിന്ന് ഈടാക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കലാനിലയം രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍. രാജഗോപാലന്‍, ഷാജി മുല്ലക്കല്‍, പൊടിമോന്‍ കെ. മാത്യു, പന്തളം സോമരാജന്‍, ജി. പുരുഷോത്തമന്‍ നായര്‍, വി. ശ്രീകുമാര്‍, ജി. സുന്ദരേശന്‍, കരുണാകരന്‍ ചന്ദനപ്പള്ളി, ഉമാദേവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.