കൂനിന്മേല്‍ കുരുവായി കോഴഞ്ചേരിയില്‍ വാഹന പരിശോധന

കോഴഞ്ചേരി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കോഴഞ്ചേരിയില്‍ പൊലീസിന്‍െറ വാഹന പരിശോധനയും. പ്രധാന ജങ്ഷനുകള്‍, ഇടവഴികള്‍, വളവുകള്‍ എന്നിവിടങ്ങളില്‍ വാഹന പരിശോധന അടിയന്തരഘട്ടങ്ങളിലൊഴികെ പാടില്ളെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് തിരക്കില്‍ പരിശോധന. ഗതാഗത സംവിധാനം പൂര്‍ണമായും പാളിയ കോഴഞ്ചേരി ടൗണില്‍ ആര്‍ക്കും ഏതുവഴിക്കും എപ്പോഴും വാഹനം ഓടിക്കുകയും തോന്നിയ ഇടത്ത് പാര്‍ക്ക് ചെയ്യാനും കഴിയും. ഗതാഗത ഉപദേശക സമിതി പ്രഖ്യാപിച്ച സംവിധാനങ്ങളൊന്നും പാലിക്കപ്പെടുന്നുമില്ല. പുതുക്കിയ പരിഷ്കരണം നടപ്പാക്കിയതിന്‍െറ പേരില്‍ പഴയത് എടുത്തുകളയുകയും ചെയ്തു. ഇതോടെ താറുമാറായ ഗതാഗതത്തിനിടക്കാണ് പൊലീസിന്‍െറ ഒൗദ്യോഗിക പരിശോധന. ടൗണില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന്‍െറ ആവശ്യത്തിന് പൊലീസുകാരെ നിയോഗിക്കണമെന്ന് ഏറെക്കാലമായി ആവശ്യം ഉയരുന്നുണ്ട്. ടൗണില്‍ ഗതാഗത നിയന്ത്രണത്തിന് രണ്ട് ഹോം ഗാര്‍ഡ് മാത്രമാണുള്ളത്. ഇവരെയുംകൂട്ടിയാണ് ആറന്മുള സ്റ്റേഷനില്‍നിന്നുള്ള രണ്ട് എസ്.ഐമാര്‍ ടൗണിന്‍െറ മധ്യഭാഗത്ത് തിരക്കേറിയ സമയത്ത് വാഹനപരിശോധനക്ക് മുതിര്‍ന്നത്. ഹോം ഗാര്‍ഡുകളെ കൂട്ടിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചതോടെ ഏറെ സമയത്തിന് ശേഷം പരിശോധന നിര്‍ത്തുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.