കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

വടശേരിക്കര: ഏക ബസ് നിര്‍ത്തിയതോടെ കണ്ണനുമണ്ണുകാര്‍ യാത്രാദുരിതത്തിലേക്ക്. ഏറെനാളത്തെ സമരത്തിനും നിയമപോരാട്ടത്തിനുമൊടുവില്‍ ഹൈകോടതി വിധിയത്തെുടര്‍ന്നാണ് പെരുനാട്, കണ്ണനുമണ്‍ വഴി കെ.എസ് ആര്‍.ടി .സി ബസ് അനുവദിച്ചത്. പെരുനാട്-മഠത്തുംമൂഴി-കണ്ണനുമണ്‍-പുതുക്കട വഴി സര്‍വിസ് നടത്തിയ ബസിനെ നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിച്ചിരുന്നു. കര്‍ഷകത്തൊഴിലാളികളും തോട്ടം തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന വഴിയിലെ ഏക സര്‍വിസാണ് നിര്‍ത്തിയത്. റബര്‍ എസ്റ്റേറ്റാല്‍ ചുറ്റപ്പെട്ട പ്രദേശത്തേക്ക് എത്താന്‍ 100 രൂപയിലധികം ഓട്ടോ ചാര്‍ജ് നല്‍കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.