മല്ലപ്പള്ളി: വലിയപാലത്തിന്‍െറ വശങ്ങളിലെ കൈവരി തകര്‍ന്ന് നാളുകള്‍ പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയില്ല. രാത്രി വാഹനം ഇടിച്ചുതകര്‍ന്നു എന്നു കരുതുന്ന കോണ്‍ക്രീറ്റു കൈവരിയുടെ ഭാഗം ദിവസങ്ങളായി തകര്‍ന്നുകിടക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് വാഹനം ഇടിച്ചുതകര്‍ന്ന മറ്റൊരുഭാഗം ഇപ്പോഴും നന്നാക്കിയിട്ടില്ല. 60വര്‍ഷം പിന്നിട്ട വലിയ പാലം ബലക്ഷയം നേരിടുകയാണ്. മണിമലയാറിനുകുറുകെ നിര്‍മിച്ച പാലത്തിന്‍െറ അടിഭാഗം തകര്‍ച്ചയിലാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്‍െറ പുനര്‍നിര്‍മാണത്തിനോ നവീകരണത്തിനോ നടപടിയില്ല. കോഴഞ്ചേരി, പത്തനംതിട്ട, റാന്നി, എരുമേലി ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന് വീതിയില്ലാത്തത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഒരേസമയം ഒരു ബസിന് കടന്നുപോകാന്‍ വീതിയുള്ള പാലത്തില്‍ ഇരുദിശയില്‍നിന്ന് വാഹനങ്ങള്‍ കടന്നുവരുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ്. ടെലിഫോണ്‍ കേബിള്‍ വയറുകള്‍ പാലത്തിന്‍െറ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നതും വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകുന്നതിന് തടസ്സമാകുന്നുണ്ട്. പാലത്തോട് ചേര്‍ന്നുനിര്‍മിച്ച നടപ്പാലത്തിലെ ഇരുമ്പുതകിടുകളും ഇളകിനില്‍ക്കുകയാണ്. ഇവ നവീകരിക്കാനും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.